×
login
ഇലോണ്‍ മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ഹോസ്റ്റസ്, പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍ നല്‍കി

സ്‌പേസ് എക്‌സ് കോര്‍പറേറ്റ് ജെറ്റ് ഫ്‌ലൈറ്റില്‍ കരാര്‍ ജീവനക്കാരിയായി ജോലി ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായ്ത്.വിമാനത്തില്‍ വെച്ച് സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മസ്‌ക് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.പകരമായി കുതിരെ വാങ്ങിതരാമെന്നാണ് വാഗ്ദാനം ചെയ്തത്.എയര്‍ഹോസ്റ്റസിന്റെ ഒരു സുഹൃത്തു വഴിയാണ് വിവരം പുറത്ത് വിട്ടത്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനും സ്‌പേസ് എക്‌സ്, ടെസ്ല കമ്പനികളുടെ സിഇഓയുമായ ഇലോണ്‍ മാസ്‌ക്കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ ഹോസ്റ്റസ്.2016ല്‍ വിമാനത്തില്‍ വെച്ചാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും, സംഭവം പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍(രണ്ട് കോടി ഇന്ത്യന്‍ രൂപ) നല്‍കിയെന്നുമാണ് ആരോപണം.

 

സ്‌പേസ് എക്‌സ് കോര്‍പറേറ്റ് ജെറ്റ് ഫ്‌ലൈറ്റില്‍ കരാര്‍ ജീവനക്കാരിയായി ജോലി ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായ്ത്.വിമാനത്തില്‍ വെച്ച് സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മസ്‌ക് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.പകരമായി കുതിരെ വാങ്ങിതരാമെന്നാണ് വാഗ്ദാനം ചെയ്തത്.എയര്‍ഹോസ്റ്റസിന്റെ ഒരു സുഹൃത്തു വഴിയാണ് വിവരം പുറത്ത് വിട്ടത്

 


' വിമാന യാത്രക്കിടെ ഫുള്‍ ബോഡി മസാജിനായി മസ്‌ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു,.ചെറിയ ഷീറ്റ് ധരിച്ചതൊഴിച്ചാല്‍ മസ്‌ക് പൂര്‍ണ്ണ നഗ്നനായിരുന്നു.മസാജിങ്ങിനിടെ അദ്ദേഹം സ്വകാര്യഭാഗം തുറന്നുകാട്ടി.അനുവാദമില്ലാതെ സ്പര്‍ശിച്ചു.വഴങ്ങിയാല്‍ കുതിരയെ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.എയര്‍ ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.മസ്‌കിന്റെ ഗള്‍ഫ്‌സ്ട്രീം ജി650 ഇആര്‍ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്ന് ആരോപണം

 

എന്നാല്‍ ഈ ആരോപണം രാഷട്രീയ പ്രേരിതമെന്ന്് മസ്‌ക് വിശേഷിപ്പിച്ചു, ഈ കഥയില്‍ ഒത്തിരി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്.30 വര്‍ഷത്തെ തന്റെ കരിയറില്‍ ഇതാദ്യമായിരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.