login
ചൈനയിലെ കമ്പനിയ്ക്ക് തുറമുഖം 99 വര്‍ഷം വാടകയ്ക്ക് നല്‍കിയ കരാര്‍ പുനപരിശോധിക്കുമെന്ന് ആസ്‌ത്രേല്യ

ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതലായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഈയിടെയാണ് ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്‍മാറിയത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യം തടയാന്‍ രൂപീകരിച്ച ക്വാഡില്‍ ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാഷ്ട്രങ്ങളോടൊപ്പം ആസ്ത്രേല്യയും സഹകരിക്കുന്നുണ്ട്.

സിഡ്‌നി: ചൈനയിലെ ഒരു കമ്പനിയ്ക്ക് ഒരു വാണിജ്യ-സൈനിക തുറമുഖം 99 വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കിയ  തീരുമാനം ആസ്‌ത്രേല്യ പുനപരിശോധിക്കും. ഈ തുറമുഖത്തിലെ ചൈനീസ് സാന്നിധ്യം വീണ്ടും ആസ്‌ത്രേല്യയും ചൈനയും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുമെന്ന് കരുതിയാണ് പുതിയ തീരുമാനമെന്ന് ആസ്‌ത്രേല്യ വ്യക്തമാക്കി.

ചൈനയിലെ കോടീശ്വരനായ യെ ചെംഗിന്‍റെ ലാന്‍റ്ബ്രിഡ്ജ് ഗ്രൂപ്പാണ് ഈ തുറമുഖം വാടകയ്ക്ക് കൊടുക്കാനുള്ള ലേലത്തില്‍ വിജയിച്ചത്. എന്നാല്‍ ഇത് പിന്നീട് ഡാര്‍വിന്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തുറമുഖത്തിന്‍റെ ഉടമസ്ഥാവകാശം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുമോ എന്നും ആസ്ത്രേല്യന്‍ അധികൃതര്‍ ഭയക്കുന്നു. ആസ്‌ത്രേല്യയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതേക്കുറിച്ച് പ്രതിരോധ വകുപ്പിനോട് വിശദാംശങ്ങള്‍ ചോദിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.

ചൈനയിലെ സൈന്യവുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ് ലാന്‍റ്ബ്രിഡ്ജ്. 2015ലാണ് ആസ്‌ത്രേല്യയിലെ തുറമുഖം 39 കോടി ഡോളറിന് 99 വര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കാനുള്ള ലേലത്തില്‍ ലാന്‍റ്ബ്രിഡ്ജ് വിജയിച്ചത്. ഈ തുറമുഖം പസഫിക് സമുദ്രത്തിലെ യുഎസ് പ്രവര്‍ത്തനങ്ങളുടെ അടുത്തായത് യുഎസിനെ ചൊടിപ്പിച്ചിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്‍റ് ഒബാമ ഇതിനെതിരെ അന്നത്തെ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബില്ലിനോട് പരാതിപ്പെട്ടിരുന്നു. ദേശീയ സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഇപ്പോഴത്തെ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു.

ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതലായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഈയിടെയാണ് ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്‍മാറിയത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യം തടയാന്‍ രൂപീകരിച്ച ക്വാഡില്‍ ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാഷ്ട്രങ്ങളോടൊപ്പം ആസ്ത്രേല്യയും സഹകരിക്കുന്നുണ്ട്. 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.