×
login
വെസ്റ്റ് ബാങ്കില്‍ അല്‍ ജസീറയുടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ വെടിവച്ചു കൊന്നു; പരസ്പരം പഴിചാരി ഇസ്രയേയും പലസ്തീനും (വീഡിയോ)

യുഎസ് പൗരത്വവും വഹിച്ചിരുന്ന പലസ്തീന്‍ ക്രിസ്ത്യാനിയായ അബു അഖ്‌ലേഹ് ചാനലിന്റെ അറബിക് വാര്‍ത്താ സേവനത്തിലെ പ്രമുഖയായിരുന്നു..

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മുതിര്‍ന്ന അല്‍ ജസീറയുടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലെ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ പരസ്പരം പഴിചാരി പലസ്തീനും ഇസ്രയേലും രംഗത്തെത്തി. ഖത്തര്‍ ആസ്ഥാനമായുള്ള ടിവി ചാനലായ അല്‍ ജസീറയുടെ അബു അഖ്‌ലെയെ (51) പലസ്തീന്‍ തോക്കുധാരികള്‍ മനഃപൂര്‍വം വെടിവെച്ച് കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു

യുഎസ് പൗരത്വവും വഹിച്ചിരുന്ന പലസ്തീന്‍ ക്രിസ്ത്യാനിയായ അബു അഖ്‌ലേഹ് ചാനലിന്റെ അറബിക് വാര്‍ത്താ സേവനത്തിലെ പ്രമുഖയായിരുന്നു.. മറ്റൊരു അല്‍ ജസീറ പത്രപ്രവര്‍ത്തകനും പ്രോഗാം പ്രൊഡ്യൂസറുമായി അലി അല്‍ സമുദിക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്.

വെടിയേറ്റപ്പോള്‍ അബു അഖ്‌ലെ പ്രസ് ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന എഎഫ്പി ഫോട്ടോഗ്രാഫര്‍ പറഞ്ഞു. പ്രദേശത്ത് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അബു അഖ്‌ലെയുടെ മൃതദേഹം നിലത്ത് കിടക്കുന്നത് കണ്ടതായും ഫോട്ടോഗ്രാഫര്‍ പറഞ്ഞു.


ബുധനാഴ്ച പുലര്‍ച്ചെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു ഓപ്പറേഷന്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു, എന്നാല്‍ ബോധപൂര്‍വം ഒരു മാധ്യമപ്രവര്‍ത്തകയ്ക്കു നേരേ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

പലസ്തീന്‍ തോക്കുധാരികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടന്നതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഫലസ്തീന്‍ തോക്കുധാരികള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും സൈന്യം പറഞ്ഞു.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.