×
login
ഉക്രൈനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്ക; റഷ്യക്ക് ഇരയായി ഇട്ട് കൊടുത്തെന്ന് അല്‍ ഖ്വയിദ തലവന്‍;സവാഹിരി എഫ്ബിഐയുടെ വാണ്ടഡ് ലിസ്റ്റില്‍ കൊടും ഭീകരന്‍

'യുഎസ് തകര്‍ച്ചയുടെ പാതയിലാണെന്ന് അല്‍ ഖായിദ തലവന്‍ അവകാശപ്പെട്ടു. ഇറാഖിലെയും അഫ്ഗാനിലെയും തോല്‍വികള്‍ക്കുശേഷം, 9/11 സംഭവത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കുശേഷം, കോവിഡ് മഹാമാരിക്കപ്പുറം, സഖ്യകക്ഷിയായ ഉക്രൈനെ റഷ്യക്കാര്‍ക്ക് ഇരയായി വിട്ടുകൊടുത്ത ശേഷം, ഇതാ യുഎസ് ഇവിടെ' അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി വീഡിയോയില്‍ കൂട്ടിചേര്‍ത്തു. 2011 ലാണ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബിന്‍ ലാദനെ യുഎസ് വധിച്ചത്. അതേസമയം, അല്‍ ഖായിദ തലവന്‍ അല്‍ സവാഹിരിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എഫ്.ബി.ഐയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനാണ് സവാഹിരി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുമെന്ന് എഫ്ബിഐ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ബാഗ്ദാദ്: ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും കാരണം അമേരിക്കയെണെന്ന പ്രസ്താവനയുമായി അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. ഒസാമ ബിന്‍ ലാദന്റെ 11ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലാണ് യുഎസിനെതിരായ പ്രസ്താവന നടത്തിയത്. 27 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണു പുറത്തുവന്നത്.

'യുഎസ് തകര്‍ച്ചയുടെ പാതയിലാണെന്ന് അല്‍ ഖായിദ തലവന്‍ അവകാശപ്പെട്ടു. ഇറാഖിലെയും അഫ്ഗാനിലെയും തോല്‍വികള്‍ക്കുശേഷം, 9/11 സംഭവത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കുശേഷം, കോവിഡ് മഹാമാരിക്കപ്പുറം, സഖ്യകക്ഷിയായ ഉക്രൈനെ റഷ്യക്കാര്‍ക്ക് ഇരയായി വിട്ടുകൊടുത്ത ശേഷം, ഇതാ യുഎസ് ഇവിടെ' അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി വീഡിയോയില്‍ കൂട്ടിചേര്‍ത്തു.

2011 ലാണ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബിന്‍ ലാദനെ യുഎസ് വധിച്ചത്. അതേസമയം, അല്‍ ഖായിദ തലവന്‍ അല്‍ സവാഹിരിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എഫ്.ബി.ഐയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനാണ് സവാഹിരി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുമെന്ന് എഫ്ബിഐ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

    comment

    LATEST NEWS


    സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


    മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


    കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


    197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


    പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.