login
ടിക് ടോക്കിനും വീ ചാറ്റിനും ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് അമേരിക്ക; സുരക്ഷയ്ക്ക് നൂതന സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയെന്ന് ബൈഡൻ

അമേരിക്കയുടെ ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ ചൈനീസ് ആപ്പുകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പുകൾക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്.

വാഷിംഗ്ടണ്‍: ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ മറ്റ് നൂതന സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയ പശ്ചാത്തലത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്ന് പ്രസിഡന്റ് ജോ  ബൈഡന്‍ വ്യക്തമാക്കി.

അമേരിക്കയുടെ ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ ചൈനീസ് ആപ്പുകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പുകൾക്ക്  അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്.  ഓണ്‍ലൈന്‍ ആപ്പ് മേഖലകളെ കര്‍ശന നിയന്ത്രണത്തില്‍ നിര്‍ത്തിയും സുരക്ഷ ഉറപ്പാക്കാമെന്നും ബൈഡന്‍ പറഞ്ഞു. ചൈനീസ് ആപ്പുകളുടെ നിരോധനം നീക്കിയെങ്കിലും പ്രവര്‍ത്ത നാനുമതി എന്നുമുതല്‍ നല്‍കുമെന്നതില്‍ തീരുമാനം ആക്കിയിട്ടില്ല. 2019 മെയ് മാസം 15നാണ് ട്രംപ് ടിക് ടോകിനേയും വീ ചാറ്റിനേയും നിരോധിച്ചത്.

കഴിഞ്ഞയാഴ്ചയാണ് 59 ചൈനീസ് കമ്പനികളിലെ നിക്ഷേപം മരവിപ്പിച്ചുകൊണ്ട് അമേരിക്ക നടപടി എടുത്തത്. ചൈനീസ് സൈന്യത്തിന് നേരിട്ട് ബന്ധമുള്ള പ്രതിരോധരംഗത്തെ സാങ്കേതിക സംവിധാനങ്ങളൊരുക്കുന്ന കമ്പനികളെയാണ് നിരോധിച്ചത്. അമേരിക്ക ശാസ്ത്രസാങ്കേതിക പ്രതിരോധ മേഖലകളില്‍ ചൈനയെ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ചൈനയുടെ മുന്നേറ്റം തടയാനായി ഒരുലക്ഷം കോടിയുടെ സഹായ പദ്ധതികളാണ് അമേരിക്കന്‍ കമ്പനികള്‍ക്കായി നല്‍കുക.

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.