login
യാത്രക്കാരന് നെഞ്ചുവേദന: ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പാകിസ്ഥാനിൽ അടിയന്തര ലാന്‍ഡിംഗ്

ഹബീബ് ഉര്‍ റഹ്‌മാന്‍ എന്ന യാത്രക്കാരനാണ് വിമാനത്തില്‍വെച്ച്‌ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

കറാച്ചി: ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്ബു തന്നെ 67 വയസുകാരനായ യാത്രക്കാരന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.  

ഹബീബ് ഉര്‍ റഹ്‌മാന്‍ എന്ന യാത്രക്കാരനാണ് വിമാനത്തില്‍വെച്ച്‌ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നല്‍കിയാണ് വിമാനം ലാന്‍ഡിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതര്‍ പറയുകയുണ്ടായി. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി മരിച്ച യാത്രക്കാരന്‍ ഇരുന്ന സീറ്റ് ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ഷാർജയിൽ നിന്ന് ലക്നൌവിലേക്കു പോയി ഇൻഡിഗോ 6 ഇ 1412 വിമാനം ആണ് കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. രോഗി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു, വിമാനം ശുചിത്വവത്കരിക്കാൻ പൈലറ്റ് കറാച്ചി വിമാനത്താവള അധികൃതരോട് അഭ്യർത്ഥിച്ചെങ്കിലും അഭ്യർത്ഥന സ്വീകരിച്ചില്ലെന്ന് ലഖ്‌നൗ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

'യാത്രക്കാരെ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറക്കി. അതിനുശേഷം വിമാനം ശുചിയാക്കിയ ശേഷമാണ് ലഖ്‌നൗവിലേക്ക് തിരിച്ചത്. 

  comment

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.