×
login
റഷ്യ‍യ്‌ക്കെതിരെ കരുത്ത് കിട്ടാന്‍ ഹിന്ദു മന്ത്രങ്ങള്‍ ‍ഉരുവിട്ട് ഉക്രൈന്‍ പട്ടാളക്കാരന്‍; ഗീതയിലെ മന്ത്രങ്ങള്‍ പോരാട്ടവീര്യം നല്‍കുമെന്ന് ആന്ദ്രെ

റഷ്യന്‍ പട്ടാളത്തിനെതിരെ കീവില്‍ പൊരുതുന്നതിനുള്ള ശക്തി കിട്ടാന്‍ ഹിന്ദു മന്ത്രങ്ങള്‍ ഉരുവിട്ട് ഉക്രൈന്‍ പട്ടാളക്കാരന്‍. യുദ്ധം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉക്രൈനിലെത്തിയ ഇന്ത്യാ ടുഡേ ലേഖകന്‍ ഗൗരവ് സാവന്താണ് ഹി്ന്ദുമന്ത്രം ഉരുവിടുന്ന ഈ ഉക്രൈന്‍ പട്ടാളക്കാരനെ കണ്ടുമുട്ടിയത്. വാര്‍ത്തകള്‍ കണ്ടെത്താനുള്ള യാത്രയ്ക്കിടയില്‍ യാദൃച്ഛികമായാണ് ആന്ദ്രെ എന്ന ഉക്രൈന്‍ പട്ടാളക്കാരന്‍ ഗൗരവ് സാവന്തിന്‍റെ മുന്നിലെത്തുന്നത് .

കീവ്: റഷ്യന്‍ പട്ടാളത്തിനെതിരെ കീവില്‍ പൊരുതുന്നതിനുള്ള ശക്തി കിട്ടാന്‍ ഹിന്ദു മന്ത്രങ്ങള്‍ ഉരുവിട്ട് ഉക്രൈന്‍ പട്ടാളക്കാരന്‍.  യുദ്ധം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉക്രൈനിലെത്തിയ ഇന്ത്യാ ടുഡേ ലേഖകന്‍ ഗൗരവ് സാവന്താണ് ഹി്ന്ദുമന്ത്രം ഉരുവിടുന്ന ഈ ഉക്രൈന്‍ പട്ടാളക്കാരനെ കണ്ടുമുട്ടിയത്.  വാര്‍ത്തകള്‍ കണ്ടെത്താനുള്ള യാത്രയ്ക്കിടയില്‍ യാദൃച്ഛികമായാണ് ആന്ദ്രെ എന്ന ഉക്രൈന്‍ പട്ടാളക്കാരന്‍ ഗൗരവ് സാവന്തിന്‍റെ മുന്നിലെത്തുന്നത് .

റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ പോരാടുമ്പോള്‍ മനസ്സ് ശാന്തമാകാനും കരുത്ത് കിട്ടാനുമാണ് ഇങ്ങിനെ മന്ത്രങ്ങള്‍ ഉരുവിടുന്നതെന്ന് ആന്ദ്രെ പറയുന്നു. കൃഷ്ണ ഭഗവാനെയാണ് ആന്ദ്രെ ആരാധിക്കുന്നത്. കൃഷ്ണന്‍റെ മഹാമന്ത്രമായ 'ഹരേ രാമ, ഹരേ കൃഷ്ണ' എന്ന മന്ത്രമാണ് ആന്ദ്രെ പ്രധാനമായും ഉരുവിടുന്നത്. ഇതിന് പുറമെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ചില സംസ്‌കൃത ശ്ലോകങ്ങളും ആന്ദ്രെ ഉരുവിടാറുണ്ട്.

സാധാരണ ഉക്രൈനിലെ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഇസ്‌കോണ്‍ ക്ഷേത്രത്തിലും ആന്ദ്രെ പ്രാര്‍ത്ഥിക്കാന്‍ പോകാറുണ്ടെന്നും പറയുന്നു. 25 വര്‍ഷം മുന്‍പ് ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ ചേര്‍ന്നപ്പോഴാണ് ഹിന്ദു മന്ത്രങ്ങള്‍ പഠിച്ചതെന്നും ആന്ദ്രെ പറയുന്നു. അതുപോലെ ഹിന്ദു വേദഗ്രന്ഥങ്ങളും മറ്റും വായിച്ച് ഭക്തിയും വേദാന്തയും മനസ്സിലാക്കിയിട്ടുള്ള ആന്ദ്രെ നേരത്തെ ഒരു പ്രൊഫഷണല്‍ അത്‌ലറ്റായിരുന്നു. റഷ്യക്കാര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് ലഭി്ക്കുന്നത് ഭഗവദ്ഗീതയിലെ ശ്ലോകങ്ങളിലൂടെയാണെന്നും ആന്ദ്രെ പറയുന്നു. രണ്ട് തവണ ഇദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.