മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വിമാനം റാഞ്ചിയ സംഘത്തിലെ ഭീകരന് സഹൂര്‍ മിസ്ത്രിയെ കൊലപ്പെടുത്തിയിരുന്നു.
ന്യൂദല്‍ഹി: കാണ്ഡഹാറില്‍ ഇന്ത്യന്‍ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരില്‍ ഒരാള്‍ കൂടി പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയ സംഘത്തിലെ പ്രമുഖന് സഫറുള്ള ജമാലിയെ കറാച്ചിയില്‍ വെച്ച് അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വിമാനം റാഞ്ചിയ സംഘത്തിലെ ഭീകരന് സഹൂര്‍ മിസ്ത്രിയെ കൊലപ്പെടുത്തിയിരുന്നു.
1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ ഭീകരസംഘത്തിന്റെ തലവനായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ട സഫറുള്ള ജമാലി. അഞ്ച് ഹൈജാക്കര്‍മാരില്‍ ഇപ്പോള്‍ രണ്ട് പേര് മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇബ്രാഹിം അസ്ഹര്‍ (മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്), റൗഫ് അസ്ഗര്‍ എന്നിവരാണ് അവര്‍. എന്നാല്‍, ജമാലി എന്നയാള്‍ ഹൈജാക്കര്‍മാരില്‍ ഉള്‍പ്പെട്ടിരുന്നോ എന്നതില്‍ വിവിധ ഏജന്‍സികള്‍ വ്യക്തത വരുത്തിയിട്ടില്ല.
ഇന്ത്യ തേടുന്ന കൊടുംഭീകരന് സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദിനെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ചാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്. മിസ്ത്രി പാക് ചാര സംഘടനയായ ഐ എസ് ഐയുടെ സുരക്ഷയിലായിരുന്നു കഴിഞ്ഞിരുന്നത്.മുഖം മറച്ച രണ്ടംഗ സംഘമാണ് ഇയാളെ വധിച്ചത്. ഇപ്പോള്‍ ജമാലിയെ വധിച്ചതും അജ്ഞാത സംഘമാണ്.
എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്ത അഞ്ച് ഭീകരരില്‍ ഒരാളായ മസ്ത്രി വര്‍ഷങ്ങളായി പാകിസ്ഥാനില്‍ 'സാഹിദ് അഖുന്ദ്' ആയി കഴിയുകയായിരുന്നു. കറാച്ചിയിലെ അക്തര്‍ കോളനിയിലെ 'ക്രസന്റ് ഫര്‍ണിച്ചര്‍' സ്റ്റോറിന്റെ ഉടമയായിരുന്നു. ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന് റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ള ജയ്ഷെ മുഹമ്മദ് ഭീകരര്‍ സഹൂറിന്റെ ശവസംസ്കാര പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു
1999 ഡിസംബര്‍ 24 ന്, ഹര്‍കത്ത് ഉല് മുജാഹിദ്ദീന്റെ അഞ്ച് ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്യുകയായിരുന്നു. ദല്‍ഹിയില്‍ എത്തേണ്ടിയിരുന്ന വിമാനം താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ നിലയുറപ്പിക്കുന്നതിന് മുമ്പ് ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളിലും ലാന്‍ഡ് ചെയ്തിരുന്നു.
മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ തുടങ്ങിയ മൂന്ന് ജെയ്ഷെ ഭീകരരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാനായിരുന്നു ഹൈജാക്ക്. 200 മില്യണ്‍ യുഎസ് ഡോളറിന് പുറമെ ഭീകരനായ ഭീകരന് മൗലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ മുപ്പത്തിയഞ്ച് ഭീകരരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹൈജാക്കര്‍മാര്‍ ആവശ്യപ്പെട്ടു. 1999 ഡിസംബര്‍ 31ന്, ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ചര്‍ച്ചാസംഘം മൂന്ന് ഭീകരരെ മോചിപ്പിക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന് ബന്ദികളെ മോചിപ്പിച്ചത്.
Twitter tweet: https://twitter.com/SinghPramod2784/status/1504167886633402370
'കേരളത്തിലെ സാംസ്കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍
വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി
ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരത്ത് സാറ്റ്ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി
പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍
ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്