login
ഫ്രാന്‍സ് മതമൗലികവാദ വിരുദ്ധ നിയമം പാസാക്കിയതിന് പാകിസ്ഥാനില്‍ പ്രതിഷേധം; ഫ്രഞ്ച് അംബാസഡറെ പുറത്താക്കാന്‍ പ്രക്ഷോഭം

മതമൗലികവാദമോ മതവെറിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാല്‍ ഉടനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഈ ബില്‍ അനുശാസിക്കുന്നു. 45.000 യൂറോ പിഴയും നല്‍കണം.

ഇസ്ലാമബാദ്: അടിക്കടിയുള്ള ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ മതമൗലികവിരുദ്ധ നിയമം പാസാക്കിയതിനെതിരെ പാകിസ്ഥാനില്‍ പ്രകടനം.

ഇസ്ലാമിക തീവ്രവാദികള്‍ ഒരു അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ തലവെട്ടിയ സംഭവത്തോടെ പാകിസ്ഥാനും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. അധ്യാപകന്‍ ക്ലാസില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രം കാണിച്ചതാണ് ഇസ്ലാമിക മൗലികവാദികളുടെ രോഷത്തിന് കാരണമായത്. എന്തായാലും വര്‍ധിച്ചുവരുന്ന ഇസ്ലാമിക മൗലികവാദത്തിന് കൂച്ചുവിലങ്ങിടാന്‍ മതമൗലികവാദ വിരുദ്ധബില്‍ പാസാക്കാന്‍ ഫ്രാന്‍സ് സമ്മതം നല്‍കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന്ഇ സ്ലാമിക തീവ്രവാദം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പാകിസ്ഥാനില്‍ സമരം ശക്തമാവുകയാണ്.

മാക്രോണിന്‍റെ ഇസ്ലാമിക മൗലികവാദത്തിനെതിരായ നിലപാടില്‍ പ്രതിഷേധിച്ച് പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പറുത്താക്കണമെന്ന തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍റെ (ടിഎല്‍പി) ആവശ്യത്തെ പിന്തുണച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫ്രഞ്ച് അംബാസഡറെ ഇമ്രാന്‍ സര്‍ക്കാര്‍ പുറത്താക്കിയില്ലെങ്കില്‍ വീണ്ടും ടിഎല്‍പി സമരം ചെയ്യുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്.

എന്നാല്‍ ടിഎല്‍പിയുടെ ആവശ്യത്തിന് വഴങ്ങിക്കൊടുത്ത ഇമ്രാന്‍ഖാനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. ഫ്രഞ്ച് അംബാസഡറെ പാകിസ്ഥാനില്‍ നിന്നും പറത്താക്കുന്നത് ആശങ്കയോടെ മാത്രമേ കാണാനാവൂ എന്നാണ് ലെ ഫിഗാറോ എന്ന ഫ്രഞ്ച് ദിനപത്രം എഴുതിയിരിക്കുന്നത്. പാകിസ്ഥാന്‍റെ മനുഷ്യാവകശാ മന്ത്രി ഷിറീന്‍ മസാറി ഫ്രാന്‍സിനെതിരെ നടത്തിയ ട്വീറ്റോടെ ഫ്രാന്‍സും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങിയെന്നും ഫ്രഞ്ച് ദിനപത്രം പറയുന്നു.

ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഫ്രാന്‍സിലെ പ്രസിഡന്‍റ് മാക്രോണ്‍ ശക്തമായ നിലപാട് എടുത്തുതുടങ്ങിയതോടെയാണ് പാകിസ്ഥാനും ഫ്രാന്‍സും തമ്മില്‍ ശത്രുത ആരംഭിച്ചത്. ഫ്രഞ്ച് അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ക്രൂരമായി ഇസ്ലാമിക ഭീകരവാദികള്‍ കൊലപ്പെടുത്തിയതാണ് മാക്രോണിനെ ചൊടിപ്പിച്ചത്. പ്രവാചകന്‍ നബിയുടെ കാര്‍ട്ടൂണ്‍ വരച്ച് ക്ലാസില്‍ കാണിച്ചതിനായിരുന്നു സാമുവല്‍ പാറ്റിയുടെ തലവെട്ടിയത്. 18 വയസ്സായ ഒരു മുസ്ലിം തീവ്രവാദിയായിരുന്നു ഈ കൃത്യം നിര്‍വ്വഹിച്ചത്. ഇത് ഒരു ഇസ്ലാമിക് തീവ്രവാദ ആക്രമണമാണെന്ന് പറഞ്ഞ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിനെ ശക്തമായി അപലപിച്ചു.  

2015ല്‍ ചാര്‍ലി ഹെബ്‌ഡോ മാഗസിനില്‍ ഒരു കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്‍റെ പേരില്‍ നടത്തിയ ഇസ്ലാമിക ആക്രമണത്തിന് ശേഷം ഉണ്ടായ സംഭവമായിരുന്നു ഇത്. ചാര്‍ലി ഹെബ്‌ഡോയില്‍ വന്ന കാര്‍ട്ടൂണിനെ പക്ഷെ മാക്രോണ്‍ അപലപിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്ന പാകിസ്ഥാന്‍ മന്ത്രി മസാറി ഫ്രാന്‍സിലെ പ്രസിഡന്‍റിനെതിരെ ട്വീറ്റ് ചെയ്തത്: 'നാസികള്‍ ജൂതന്മാരോട് ചെയ്തതാണ് മാക്രോണ്‍ മുസ്ലീങ്ങളോട് ചെയ്തതെന്നായിരുന്നു ഈ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനെതിരെ ഫ്രാന്‍സില്‍ ശക്തമായ പ്രതിഷേധം ഉണ്ടായതോടെ പാകിസ്ഥാന്‍ മന്ത്രി ഈ ട്വീറ്റ് പിന്‍വലിച്ചു. ഈ വിജയത്തെ തുടര്‍ന്നാണ് മതമൗലികവിരുദ്ധ ബില്ലിനെ മാക്രോണ്‍ പിന്തുണച്ചത്. 

മതമൗലികവാദമോ മതവെറിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാല്‍ ഉടനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഈ ബില്‍ അനുശാസിക്കുന്നു. 45.000 യൂറോ പിഴയും നല്‍കണം.

  comment

  LATEST NEWS


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍


  പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി


  '17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടി'; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.