×
login
യുഎസ് വനിതാ സൈനിക ഉദ്യോഗസ്ഥയെ അഫ്ഗാനിസ്ഥാന്‍‍ അഭയാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തതായി പരാതി; എഫ്ബിഐ അന്വേഷണം തുടങ്ങി

അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ 20 കൊല്ലം നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം മടങ്ങിയതിനു പിന്നാലെ താലിബാന്‍ ഭരണത്തെ തുടര്‍ന്ന് രാജ്യം വിട്ട നിരവധി അഫ്ഗാന്‍ പൗരന്മാര്‍ക്ക് അമേരിക്ക അഭയം നല്‍കുകയും ചെയ്തിരുന്നു

ന്യൂ മെക്‌സിക്കോ: താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യുഎസിലേക്ക് കുടിയേറിയ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ യുഎസ് സൈനിക ഉദ്യോഗസ്ഥയെ കയ്യേറം ചെയ്്തതായി പരാതി. ന്യൂ മെക്‌സിക്കോ നഗരത്തിലെ ഡോണ അന്ന എന്ന അഭയാര്‍ത്ഥി കേന്ദ്രത്തില്‍ താത്കാലികമായി പാര്‍പ്പിച്ചിരുന്ന ഒരു കൂട്ടം അഫ്ഗാന്‍ പൗരന്മാര്‍ ചേര്‍ന്ന് വനിത സൈനിക ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നാണ് പരാതി.  

നൈറ്റ് ഡ്യൂട്ടിക്കിടെ നാലോളം അഫ്ഗാന്‍ പൗരന്മാര്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ ആക്രമണത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആര്‍ക്കുമെതിരേയും കേസെടുത്തിട്ടില്ല, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു.  

അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ 20 കൊല്ലം നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം മടങ്ങിയതിനു പിന്നാലെ താലിബാന്‍ ഭരണത്തെ തുടര്‍ന്ന് രാജ്യം വിട്ട നിരവധി അഫ്ഗാന്‍ പൗരന്മാര്‍ക്ക് അമേരിക്ക അഭയം നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കൃത്യമായ പരിശോധനകള്‍ കൂടാതെ അഫ്ഗാനിസ്ഥാനിലെ പൗരന്മാര്‍ക്ക് യുഎസില്‍ അഭയം നല്‍കിയതില്‍ ആരോപണം ഉയര്‍ത്തിരുന്നു.  

അതിനിടെയാണ് സൈനിക ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ അഭയാര്‍ത്ഥി നയം പുനഃപരിശോധിക്കണം എന്നൊരു ആവശ്യവും രാജ്യത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട.  

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.