login
അനധികൃതമായി സ്വര്‍ണവും ഡോളറും കൈപ്പറ്റി; ഓങ് സാന്‍ സൂചിക്കെതിരെ പുതിയ അഴിമതി‍ക്കുറ്റം, സൈന്യത്തിനെതിരെ പ്രതിഷേധം തുടരുന്നു

ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം കസ്​റ്റഡിയിലെടുത്ത സൂചിക്കെതിരെ രാജ്യദ്രോഹവും കൊളോണിയല്‍ കാലഘട്ടത്തിലെ രഹസ്യ നിയമം ലംഘിച്ചതുമടക്കം നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്​

യാങ്കൂൺ: സിവിലിയന്‍ നേതാവ് ഓങ് സാന്‍ സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി മ്യാന്‍മറിലെ പട്ടാള ഭരണകൂടം. സൂചി  അനധികൃതമായി സ്വര്‍ണവും അരലക്ഷത്തിലധികം ഡോളറും സ്വീകരിച്ചെന്നാണ് പുതിയ ആരോപണം.  

ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം കസ്​റ്റഡിയിലെടുത്ത സൂചിക്കെതിരെ രാജ്യദ്രോഹവും കൊളോണിയല്‍ കാലഘട്ടത്തിലെ രഹസ്യ നിയമം ലംഘിച്ചതുമടക്കം നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്​. കൊവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന്​ കാണിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നടപടി.

അഴിമതി വിരുദ്ധ നിയമ വകുപ്പ് 55 പ്രകാരമാണ്  കേസെടുത്തത്. സൂചി തന്റെ പദവി ഉപയോഗിച്ച്‌ 600,000 ഡോളര്‍ പണവും 11 കിലോഗ്രാം സ്വര്‍ണവും അനധികൃതമായി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ പത്രമായ ഗ്ലോബല്‍ ന്യൂ ലൈറ്റ് ഓഫ് മ്യാന്‍മര്‍ റിപ്പോര്‍ട്ട്​ ​ചെയ്യുന്നു. കൂടാതെ ചാരിറ്റബിള്‍ ഫൗണ്ടേഷന്​ വേണ്ടി​ രണ്ട് സ്​ഥലങ്ങള്‍ വാടകക്ക്​ എടുക്കുന്നതിലും ​സ്​റ്റേറ്റ്​ കൗണ്‍സലര്‍ ഓഫ്​ മ്യാന്‍മര്‍ എന്ന അവരുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.

സൂചിക്കെതിരെ നേരത്തെ ചുമത്തിയ കേസുകളില്‍ വിചാരണകള്‍ അടുത്തയാഴ്ച ആരംഭിക്കും. അതേസമയം, ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച്‌​ അധികാരം പിടിച്ച സൈന്യത്തിനെതിരെ മ്യാന്‍മറില്‍ പ്രതിഷേധം തുടരുകയാണ്​. സൈന്യം പ്രതിഷേധക്കാരെ തോക്കുകൊണ്ടാണ്​ നേരിടുന്നത്​. ഫെബ്രുവരി ഒന്നിന്​ സൈന്യം ഭരണം പിടിച്ച ശേഷം ഇതുവരെ സൈനിക നടപടികളില്‍ 845 നാട്ടുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്​.

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.