×
login
പുതുവത്സരദിനത്തില്‍ ബംഗ്ലദേശില്‍ ഹിന്ദു ക്ഷേത്രങ്ങളുടെയും വീടുകളുടെയും വാതില്‍ക്കല്‍ ബീഫ്‍ നിറച്ച ബാഗുകള്‍ കെട്ടിത്തൂക്കിയതായി പരാതി

ബംഗ്ലാദേശിലെ ഹിന്ദുക്കളില്‍ പലര്‍ക്കും പേടിസ്വപ്‌നം സമ്മാനിക്കുന്നതായിരുന്നു ഈ പുതുവത്സരദിനം. പല ഹിന്ദു വീടുകളുടെയും ഹിന്ദു ക്ഷേത്രങ്ങളുടെയും മുന്നില്‍ അവര്‍ വെറുക്കുന്ന ബീഫ് നിറച്ച ബാഗുകള്‍ ഇസ്ലാമികവാദികള്‍ വാതില്‍ക്കല്‍ കെട്ടിത്തൂക്കുകയായിരുന്നു.

ധാക്ക:ബംഗ്ലാദേശിലെ ഹിന്ദുക്കളില്‍ പലര്‍ക്കും പേടിസ്വപ്‌നം സമ്മാനിക്കുന്നതായിരുന്നു ഈ പുതുവത്സരദിനം. പല ഹിന്ദു വീടുകളുടെയും ഹിന്ദു ക്ഷേത്രങ്ങളുടെയും മുന്നില്‍ അവര്‍ വെറുക്കുന്ന ബീഫ് നിറച്ച ബാഗുകള്‍ ഇസ്ലാമികവാദികള്‍ വാതില്‍ക്കല്‍ കെട്ടിത്തൂക്കുകയായിരുന്നു.

ലാല്‍മൊനീര്‍ഹട്ട് ജില്ലയിലെ ഗെണ്ടുകുരി ഗ്രാമത്തിലെ മൂന്ന് ഹിന്ദുക്ഷേത്രങ്ങളിലും ഒരു ഹിന്ദു കുടുംബത്തിലും അമ്പരപ്പിക്കുന്ന ഈ അനുഭവം ഉണ്ടായി. ഇന്ത്യയിലെ പശ്ചിമ ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശിലെ ജില്ലയാണ് ഇത്. ഹതിബന്ദ പൊലീസ് സ്റ്റേഷില്‍ ഇത് സംബന്ധിച്ച നാല് പരാതികള്‍ ഫയല്‍ ചെയ്തിട്ടുള്ളതായി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതില്‍ പ്രതിഷേധിക്കാന്‍ ശ്രീ ശ്രീ രാധാ ഗോവിന്ദ ക്ഷേത്രത്തിന് മുന്‍പില്‍ ഹിന്ദുക്കള്‍ കൂട്ടം ചേര്‍ന്നു. തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും കുറ്റവാളികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു.

ഗെണ്ടുകുരി കാമ്പ് പര ശ്രീശ്രീ രാധാ ഗോവിന്ദ മന്ദിര്‍, ഗെണ്ടുകുരി കുതിപാറ കാളി മന്ദിര്‍, ഗെണ്ടുകുരി ബട്ടാല കാളി മന്ദിര്‍, മൊനിന്ദ്രനാഥ് ബര്‍മ്മന്‍റെ വീട് എന്നീങ്ങനെ നാലിടങ്ങളിലാണ് ബീഫ് നിറച്ച് പൊളിത്തീന്‍ ബാഗുകള്‍ കെട്ടിത്തൂക്കിയിരുന്നതെന്ന് ഹടിബന്ധ ഉപജില്ല പുജ ഉദ്ജപന്‍ പരിഷത് പ്രസിഡന്‍റ് ദിലീപ് കുമാര്‍ സിങ് പറയുന്നു.

പ്രദേശവാസികള്‍ പരാതിപ്പെട്ടതോടെ പൊലീസ് എത്തി. കേസെടുത്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.