login
രാജ്യത്തിന് ആവശ്യം സമാധാനം; റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വീണ്ടും ബലമായി കപ്പലില്‍ നാടുകടത്തി; മനുഷ്യാവകാശ സംഘടനകളുടെ ഏതിര്‍പ്പുകള്‍ തള്ളി ബംഗ്ലാദേശ്

കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പുനരധിവാസ പദ്ധതി പ്രകാരം നാലാമത്തെ സംഘത്തെയാണ് ദ്വീപിലേക്കയച്ചത്. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്ന നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനിയും കുടിയൊഴിപ്പിക്കലുകള്‍ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി.

ധാക്ക: മനുഷ്യാവകാശ സംഘടനകളുടെ ഏതിര്‍പ്പുകള്‍ തള്ളി ബംഗ്ലാദേശ്. റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വീണ്ടും രാജ്യത്തുനിന്നും കുടിയൊഴിപ്പിച്ച് തുടങ്ങി. ഭാസന്‍ ചാര്‍ ദ്വീപിലെ പുനരധിവാസ കേന്ദ്രത്തിലേക്കാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം കപ്പലില്‍ നാടുകടത്തിയ സംഘത്തില്‍ ഏഴായിരത്തിലേറെ പേരാണ് ഉണ്ടായിരുന്നത്.  

കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പുനരധിവാസ പദ്ധതി പ്രകാരം നാലാമത്തെ സംഘത്തെയാണ് ദ്വീപിലേക്കയച്ചത്. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്ന നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനിയും കുടിയൊഴിപ്പിക്കലുകള്‍ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി. ലോകത്തിലെ എല്ലാ മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പുകള്‍ തള്ളിയാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.  

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ കോക്‌സ് ബസാറില്‍ കഴിയുന്ന 10 ലക്ഷം റോഹിങ്ക്യ മുസ്ലീങ്ങളിലെ ഒരു ലക്ഷം പേരെയാണ് ദ്വീപിലേക്ക് മാറ്റുന്നത്. ബംഗാള്‍ കടലില്‍ ഹിമാലയത്തില്‍നിന്നുള്ള എക്കല്‍ മണ്ണ് അടിഞ്ഞുകൂടി 2006ല്‍ രൂപപ്പെട്ട ഭാസന്‍ ചാര്‍ ദ്വീപിലേക്ക് എല്ലാം റോഹിങ്ക്യഷകളെയും മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാജ്യത്തിന് ആവശ്യം സമാധാനമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  

  comment

  LATEST NEWS


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.