×
login
ഇസ്‌കോണ്‍ ക്ഷേത്രത്തിന്‍റെ രണ്ട് ട്വിറ്റര്‍ ‍അക്കൗണ്ടുകള്‍ നീക്കിയതില്‍ പ്രതിഷേധം; ട്വിറ്ററിനോട് കാരണം തേടി ഇസ്‌കോണ്‍

ദുര്‍ഗ്ഗാപൂജാ ദിനത്തില്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ഹിന്ദു വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടും ട്വിറ്റര്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന്‍റെ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കയതില്‍ ശക്തമായ പ്രതിഷേധം. ഇരയായവരെ തന്നെ ആക്രമിക്കുന്ന ട്വിറ്ററിന്‍റെ നയത്തിനെതിരെ ഇസ്‌കോണ്‍ ക്ഷേത്ര അധികൃതര്‍ ആഞ്ഞടിച്ചു.

അക്രമത്തില്‍ തകര്‍ന്ന ഇസ്കോണ്‍ ക്ഷേത്രം (ഇടത്ത്) അക്രമാസക്തരായ മുസ്ലിങ്ങള്‍

ധാക്ക: ദുര്‍ഗ്ഗാപൂജാ ദിനത്തില്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ഹിന്ദു വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടും  ട്വിറ്റര്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന്‍റെ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കയതില്‍ ശക്തമായ പ്രതിഷേധം.  ഇരയായവരെ തന്നെ ആക്രമിക്കുന്ന ട്വിറ്ററിന്‍റെ നയത്തിനെതിരെ ഇസ്‌കോണ്‍ ക്ഷേത്ര അധികൃതര്‍ ആഞ്ഞടിച്ചു.  

ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഇസ്‌കോണ്‍ അധികൃതര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്‌കോണ്‍ ബംഗ്ലദേശ്, ബംഗ്ലദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ എന്നീ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകളാണ് ബുധനാഴ്ച മുതല്‍ ലഭ്യമല്ലാതായിത്തുടങ്ങിയത്. ബംഗ്ലദേശ് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്‍റെ ഫലമായാണോ  ഈ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കിയതെന്ന് ഇസ്‌കോണ്‍ കമ്മ്യൂണിക്കേഷന്‍സ് മേധാവി യുധിഷ്ഠിര്‍ ഗോവിന്ദ ദാസ് ചോദിച്ചു. അടിയന്തരഘട്ടമായിട്ടു കൂടി ഹിന്ദുക്കളുടെ ശബ്ദം ഞെരിച്ചമര്‍ത്തുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം തന്‍റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാഞ്ഞു.

അക്രമത്തെ ശക്തമായി അപലപിക്കാന്‍ ഇസ്‌കോണ്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ബംഗ്ലദേശിലെ റസിഡന്‍റ് കോഓര്‍ഡിനേറ്റര്‍ അപലപിച്ചിട്ടും ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം തുടരുകയാണെന്ന് ഇസ്‌കോണ്‍ ക്ഷേത്ര വൈസ് പ്രസിഡന്‍റ് രാധാരമണ്‍ ദാസ് വ്യക്തമാക്കി. ഒക്ടോബര്‍ 19ന് ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന് രാധാരമണ്‍ ദാസ് കത്തയച്ചിരുന്നു. ഇതില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തെ ശക്തമായി അപലപിക്കാനും അടിയന്തിരമായി ഒരു ഐക്യരാഷ്ട്രസഭാ സംഘത്തെ ബംഗ്ലാദേശിലേക്ക് അയക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും യുഎന്‍ നേരിട്ട് അക്രമത്തെ അപലപിക്കുകയോ യുഎന്‍ സംഘത്തെ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ അയയ്ക്കുകയോ ചെയ്തിട്ടില്ല.  

പല തവണയായി ബംഗ്ലദേശിലെ ഹിന്ദുക്കള്‍ മുസ്ലിം ആക്രമണത്തെ അതിജീവിച്ചിട്ടുണ്ടെന്നും രാധാരമണ്‍ ദാസ് പറഞ്ഞു. അതേ സമയം ഈ പ്രശ്‌നത്തില്‍ ആഗോള സമൂഹം തുടരുന്ന മൗനത്തെയും അദ്ദേഹം കഠിനമായി വിമര്‍ശിച്ചു. കഴിഞ്ഞ ഒമ്പത് ദിവസമായി അക്രമം തുടര്‍ന്നിട്ടും ഐക്യരാഷ്ട്രസഭയോ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയോ അക്രമത്തെ നേരിട്ട് അപലപിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും രാധാരമണ്‍ ദാസ് പറഞ്ഞു.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.