റഷ്യയുടെ ഭാഗത്തു നിന്ന് സൈനിക നീക്കമുണ്ടായാല്‍ മുന്നനുഭവങ്ങളില്ലാത്തവിധം കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബൈഡന്‍ പറഞ്ഞു. ജര്‍മനിയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിയാല്‍ അത് റഷ്യക്ക് കടുത്ത തിരിച്ചടിയാകും. അതേസമയം, വാതക പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങുമെന്ന് ജര്‍മന്‍ അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല.
വാഷിങ്ടണ്‍: യുക്രൈനിലേക്ക് റഷ്യ സൈനിക നീക്കം നടത്തിയാല്‍ റഷ്യയില്‍ നിന്ന് ജര്‍മനിയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി മുന്നോട്ട് പോകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്.
പ്രകൃതി വാതക ഉല്‍പാദനത്തില്‍ ഏറെ മുന്നിലുള്ള രാജ്യമാണ് റഷ്യ. ജര്‍മനിയാകെട്ട പ്രധാന വാതക ഉപഭോഗ രാജ്യവുമാണ്. റഷ്യയില്‍ നിന്ന് ജര്‍മനിയിലേക്കുള്ള പ്രകൃതി വാതക നീക്കം വര്‍ധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്?ലൈന്‍ പദ്ധതി മുടക്കുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ ഒരു ലക്ഷത്തിലധികം വരുന്ന സൈന്യത്തെ യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ചിട്ടുണ്ട്. ഏത് നിമിഷവും റഷ്യയുടെ ഭാഗത്തു നിന്ന് ഒരു സൈനിക നീക്കം നടക്കാനുള്ള സാധ്യതയാണ് മേഖലയിലുള്ളത്. യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാരോട് മടങ്ങാന്‍ പ്രസിഡന്റ് ബൈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ സൈനിക നീക്കം നടത്താതിരിക്കാനുള്ള സമ്മര്‍ദ തന്ത്രങ്ങള്‍ അമേരിക്ക സജീവമാക്കിയിട്ടുണ്ട്.
റഷ്യയുടെ ഭാഗത്തു നിന്ന് സൈനിക നീക്കമുണ്ടായാല്‍ മുന്നനുഭവങ്ങളില്ലാത്തവിധം കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബൈഡന്‍ പറഞ്ഞു. ജര്‍മനിയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിയാല്‍ അത് റഷ്യക്ക് കടുത്ത തിരിച്ചടിയാകും. അതേസമയം, വാതക പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങുമെന്ന് ജര്‍മന്‍ അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. അമേരിക്ക പ്രധാന സഖ്യകക്ഷിയാണെന്നും യുദ്ധമൊഴിവാക്കാന്‍ കൂടെയുണ്ടാകുമെന്നുമാണ് ജര്‍മന്‍ ചാന്‍സലര്‍ പ്രഖ്യാപിച്ചത്. വാതക പൈപ്പ് ലൈന്‍ പദ്ധതി മുടക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന ജര്‍മനി തള്ളിയിട്ടുമില്ല.
ഉക്രൈന് നേരെയുള്ള റഷ്യയുടെ നീക്കങ്ങളില്‍ അമേരിക്ക തുടര്‍ച്ചയായി ഇടപെടുകയാണെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നേരത്തെ ഉക്രൈന് സമീപത്തേക്ക് റഷ്യ ബ്ലഡ് സപ്ലൈ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഉക്രൈന് സമീപത്തെ റഷ്യയുടെ മിലിറ്ററി ബില്‍ഡ് അപ്പിന് സമീപത്തേക്കാണ് രക്തവും മറ്റ് മെഡിക്കല്‍ ഉല്‍പന്നങ്ങളും സപ്ലൈ ചെയ്യുന്നത് വര്‍ധിപ്പിച്ചത്. മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ പ്രദേശത്തേക്ക് എത്തിക്കുന്നത് അത്യാഹിത സാഹചര്യം മുന്നില്‍ കണ്ടാണെന്നും റഷ്യ ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന് ലക്ഷ്യമിടുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി
പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു