×
login
ബിന്‍ലാദന്‍റെ പിന്‍ഗാമി സവാഹിരി തിരിച്ചെത്തി; മരിച്ചെന്ന് കരുതിയ സവാഹിരിയുടെ തിരിച്ചുവരവ് ഇസ്രയേലിന് താക്കീതുമായി- ഒരു മണിക്കൂര്‍ വീഡിയോ പുറത്ത്

മരിച്ചുപോയെന്ന് ലോകം കരുതിയ അൽ ഖ്വെയ്ദ മേധാവി അയ്മൻ അൽ സവാഹിരി 9/11 ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികദിനമായ ശനിയാഴ്ച വീണ്ടും ജീവനോടെ പ്രത്യക്ഷപ്പെട്ടു. ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഒരു വര്‍ഷം മുന്‍പ് മരിച്ചു പോയെന്ന് കരുതിയ ബിൻ ലാദന്‍റെ പിൻഗാമി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.

പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സവാഹിരി (ഇടത്ത്) പഴയ സവാഹിരി ഗുരുവായ ബിന്‍ ലാദനൊപ്പം (വലത്ത്)

കാബൂൾ : മരിച്ചുപോയെന്ന് ലോകം കരുതിയ അൽ ഖ്വെയ്ദ  മേധാവി അയ്മൻ അൽ സവാഹിരി  9/11 ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികദിനമായ ശനിയാഴ്ച വീണ്ടും ജീവനോടെ പ്രത്യക്ഷപ്പെട്ടു.  ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഒരു വര്‍ഷം മുന്‍പ് മരിച്ചു പോയെന്ന് കരുതിയ ബിൻ ലാദന്‍റെ പിൻഗാമി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.  

സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോയാണ് അൽ ഖ്വെയ്ദ ടെലഗ്രാമിലൂടെ പങ്കുവെച്ചത്. അമേരിക്കന്‍ പട്ടാളക്കാരുടെ വെടിയേറ്റ് ഒസാമ ബിൻ ലാദന്‍ മരിച്ചതിന് ശേഷം  അൽ ഖ്വെയ്ദയെ നയിച്ചത് സവാഹിരിയായിരുന്നു. എന്നാല്‍ ഇദ്ദേഹം വൈകാതെ രോഗബാധിതനായി.  2020 നവംബറിൽ ഇദ്ദേഹം അസുഖം ബാധിച്ച് മരണപ്പെട്ടു എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് കഴിഞ്ഞ ഒരു വര്‍ഷമായി സവാഹിരിയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.  താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതോടെയാണ് കഴിഞ്ഞ ദിവസം സവാഹിരി വിഡിയോയിലൂടെ പ്രത്യക്ഷപ്പെടുന്നത്.

ഇസ്രയേലിനെതിരായ ഒരു മണിക്കൂര്‍ നീളുന്ന വീഡിയോയാണ് സപ്തംബര്‍ 11ന് പുറത്തിറങ്ങി. ജറുസലേം ജൂതന്മാർക്ക് വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിക്കുന്ന ഡോക്യുമെന്‍ററി  രീതിയിലുള്ള വീഡിയോയാണ് ഇത്. .  

ശനിയാഴ്ച രാവിലെ മുതൽ തന്നെ സവാഹിരി പങ്കെടുക്കുന്ന പരിപാടിയുടെ വിശദാംശങ്ങള്‍ അൽ ഖ്വെയ്ദയുടെ ഒദ്യോഗിക മാധ്യമമായ അസ്- സഭയിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്‍റെ ഒരു മണിക്കൂര്‍ വീഡിയോ ടെലഗ്രാമിൽ പങ്കുവെച്ചത്.

അയ്മൻ അൽ സവാഹിരി എഴുതിയ 852 പേജുകളുള്ള പുസ്തകമാണ് ആദ്യം സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടത്. അൽ ഖ്വെയ്ദ യുടെ ഭാവിയെക്കുറിച്ച്  പറയുന്ന പുസ്തകം 2021 ഏപ്രിലിൽ ഏഴുതിയതാണെന്നാണ് റിപ്പോർട്ട്. 2011 ൽ പാകിസ്താനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭീകരരെ കുറിച്ചാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്. 2019 ൽ അഫ്ഗാൻ പ്രതിരോധ സേന കൊലപ്പെടുത്തിയ അൽ ഖ്വെയ്ദ  നേതാവ് മൗലാന അസീം ഉമ്മറിനെപ്പറ്റിയും പുസ്തകത്തിൽ പറയുന്നു.

തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അൽ സവാഹിരിയുടെ ഇസ്രയേലിനും ജൂതന്മാര്‍ക്കും എതിരായ വീഡിയോയും പുറത്തിറങ്ങി. വീഡിയോയില്‍ അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യവും  താലിബാന്‍റെ തിരിച്ചുവരവും വിശദീകരിക്കുന്നുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം തകര്‍ന്നുപോയ അഫ്ഗാനിൽ നിന്നാണ്  അമേരിക്ക തിരികെ പോകുന്നത് എന്ന് സവാഹിരി വീഡിയോയിൽ വിശദീകരിക്കുന്നു. നിരവധി ജിഹാദി ഭീകരരുടെ ചിത്രങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

എന്തായാലും അമേരിക്ക ആഗ്രഹിച്ചതിന് വിപരീതമാണ് നടക്കാന്‍ പോകുന്നത് എന്ന സൂചനയാണ് പുറത്ത് വരുന്നത്. താലിബാന്‍ ഭരണത്തില്‍ അല്‍ ഖ്വെയ്ദയെയും ഇസ്ലാമിക് സ്റ്റേറ്റിനെയും തിരിച്ചുവരാന്‍ അനുവദിക്കരുതെന്ന് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. താലിബാനുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അല്‍ ഖ്വെയ്ദ. ഇതിന്‍റെ നേതാക്കളെല്ലാം വീണ്ടും തിരിച്ചുവരികയാണ്. വീണ്ടും അമേരിക്കയിവല്‍ ഒരു 9-11 ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് പാശ്ചാത്യരാജ്യങ്ങള്‍. 

  comment

  LATEST NEWS


  മുല്ലപ്പെരിയാറിന്റെ സുരക്ഷ ഉറപ്പുവരുത്തണം


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.