ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാര്‍ പറഞ്ഞത്.
ലണ്ടന്‍: ബോറിസ് ജോണ്സണ്ബ്രിട്ടീഷ് പ്രധാനമന്ത്രി പദം രാജിവെച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും അദേഹം ഒഴിഞ്ഞു. പ്രധാനമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ജോണ്സണ് രാജിവെക്കുന്നത്.
ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്സണ് ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ക്രിസ് പിഞ്ചര്‍ അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയന് ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിന് ശേഷം പിഞ്ചറെ പദവിയില്‍ നിന്ന് നീക്കി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു.
ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്സണ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചത്. ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാര്‍ പറഞ്ഞത്.
ചൊവ്വാഴ്ച പുതുതായി ചുമതലയേറ്റ ആരോഗ്യമന്ത്രി നദിം സഹാവിയും ബോറിസ് ജോണ്സണ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പും അദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഇത് സുസ്ഥിരമല്ല, ഇത് കൂടുതല്‍ വഷളാകും: നിങ്ങള്‍ക്കും, നിങ്ങളുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും. ഏറ്റവും പ്രധാനമായി മറ്റ് രാജ്യങ്ങള്‍ക്കും,നിങ്ങള്‍ ശരിയായ കാര്യം ചെയ്തിട്ട് ഇപ്പോള്‍ തന്നെ പുറത്ത് പോകണം.അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്