×
login
ഇന്ത്യ അധ്യക്ഷത വഹിച്ചു; തീവ്രവാദത്തെ തുരത്താന്‍ ബ്രിക്‌സ്‍ രാജ്യങ്ങളുടെ വിശാല നീക്കം; കര്‍മ പദ്ധതിക്ക് അന്തിമ രൂപം നല്‍കി

ബ്രസീല്‍, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ മറ്റ് അംഗരാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ന്യൂദല്‍ഹി: ബ്രിക്‌സ് സഖ്യ രാജ്യങ്ങളുടെ സംയുക്ത തീവ്രവാദ വിരുദ്ധ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കി. ഇന്ത്യയുടെ അധ്യക്ഷതയില്‍ ജൂലൈ 28, 29 ദിവസങ്ങളില്‍ ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഭീകര വിരുദ്ധ പദ്ധതിയ്ക്ക് അന്തിമ രൂപരേഖ തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിംഗ്‌വി ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.

ബ്രസീല്‍, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ മറ്റ് അംഗരാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. തീവ്രവാദ വിരുദ്ധ പോരാട്ടം, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയല്‍, തീവ്രവാദികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച പങ്കാളിത്തമാണ് കര്‍മ്മ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

2020 ല്‍ ചേര്‍ന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് തീവ്രവാദ വിരുദ്ധ പദ്ധതിയിക്ക് രൂപം നല്‍കുന്നതിലേയ്ക്ക് വഴിവെയ്ച്ചത്. അംഗ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ആഗസ്തില്‍ ചേരുന്ന യോഗത്തില്‍ പദ്ധതി രൂപരേഖ അംഗീകരിക്കും. വര്‍ഷാവസാനം നടക്കുന്ന ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോയിയ്ക്ക് ഇന്ത്യ അതിഥേയത്വം വഹിക്കും.

 

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.