×
login
കൊവിഡ് മഹാമാരിയ്ക്ക് ശേഷം ചരക്ക് കൈമാറ്റശൃംഖല‍ തകരുന്നോ? ചിപ് ക്ഷാമം‍ മൂലം തലകുത്തി വീണ് യുഎസിലെയും ബ്രിട്ടനിലെയും കാര്‍ വില്‍പന

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടനില്‍ ഇന്ധനക്ഷാമവും ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമവും മൂലം വലയുമ്പോള്‍ അമേരിക്കയില്‍ ചിപ് ക്ഷാമം മൂലം കാര്‍ വില്‍പന കഴിഞ്ഞ മൂന്ന് മാസമായി തകര്‍ന്നു.

ന്യൂയോര്‍ക്ക്: ബോറിസ് ജോണ്‍സണ്‍ ബ്രിട്ടനില്‍ ഇന്ധനക്ഷാമവും ട്രക്ക്  ഡ്രൈവര്‍മാരുടെ ക്ഷാമവും മൂലം വലയുമ്പോള്‍ അമേരിക്കയില്‍ ചിപ് ക്ഷാമം മൂലം കാര്‍ വില്‍പന കഴിഞ്ഞ മൂന്ന് മാസമായി തകര്‍ന്നു.  

ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമത്തിന് കാരണം ബ്രെക്സിറ്റ് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയതിന്‍റെ പ്രശ്നമാണെന്ന് പറയപ്പെടുന്നു. അതേ സമയം  പല ഉല്‍പന്നങ്ങളുടെയും ക്ഷാമം മൂലവും ബ്രിട്ടന്‍ വലയുകയാണ്.  സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പല ഉല്‍പന്നങ്ങളും എത്താത്തിനാല്‍ ഷെല്‍ഫുകള്‍ കാലിയായി കിടക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇത് കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെമ്പാടുമുള്ള ചരക്കുനീക്കം തകിടം മറിഞ്ഞതിനാലാണെന്ന് പറയുന്നു. ലോകത്തെങ്ങും ചരക്കുകള്‍ എത്തിക്കുന്ന ചൈനയില്‍ തന്നെ ചരക്ക് കപ്പലുകളുടെ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.  കോവിഡ് മഹാമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കണ്ടെയ്നറുകളുടെ സുഗമമായ പോക്കുവരവ് തടസ്സപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനില്‍  സൂപ്പര്‍മാര്‍ക്കറ്റുകളിലും കണ്‍വീനിയന്‍സ് സ്റ്റോറുകളിലും വസ്തുക്കളുടെ കുറവ് കണ്ടുതുടങ്ങി. കാര്‍ നിര്‍മ്മാണത്തിലെ അവശ്യവസ്തുവായ മൈക്രോ ചിപ്പുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ് ബ്രിട്ടന്‍.  ഇത്പുതിയ കാറുകള്‍ വിപണിയില്‍ എത്തുന്നതിന് തടസ്സമാകുകയാണ്. ഇത് കാറുകള്‍ കിട്ടാക്കനിയാവുന്ന അവസ്ഥ സൃഷ്ടിക്കുമെന്ന സ്ഥിതിവിശേഷമുണ്ടാക്കിയേക്കാം. പുതിയ കാറുകള്‍ നാലു ടയറുകളില്‍ ഓടുന്ന മിനി കമ്പ്യൂട്ടറുകള്‍ ആയതോടെ ഘടകവസ്തുക്കള്‍ (സ്‌പെയര്‍പാര്‍ട്‌സുകള്‍)ക്ക് വന്‍ ക്ഷാമമാണ്. കോവിഡ് കാലത്ത് കാര്‍ നിര്‍മ്മാണഫാക്ടറികള്‍ അടഞ്ഞപ്പോള്‍ ചിപ്പ് നിര്‍മ്മാതാക്കള്‍ മറ്റ് ഉല്‍പാദനമേഖലയിലേക്ക് തിരിഞ്ഞതാണ് കാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്.

ബ്രിട്ടന് പിന്നാലെ അമേരിക്കയും ചിപ് ക്ഷാമത്താല്‍ കാര്‍ വില്‍പനയുടെ കാര്യത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി മാന്ദ്യം നേരിടുന്നു.  2020നെ അപേക്ഷിച്ച്, 2021ലെ ഈ മൂന്നാം സാമ്പത്തിക പാദത്തില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ വില്‍പന യുഎസില്‍ മൂന്നിലൊന്ന് കുറഞ്ഞിട്ടുണ്ട്. ഫിയറ്റ് ക്രിസ്ലറും ഫ്രാന്‍സിന്‍റെ പിഎസ് എ ഗ്രൂപ്പും ചേര്‍ന്നുള്ള കാര്‍വില്‍പന കേന്ദ്രമായ സ്റ്റെല്ലാന്റിസിലും 19 ശതമാനം കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ടൊയോട്ടയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മൂന്ന് മാസത്തെ കണക്കെടുത്താല്‍ സെപ്തംബറില്‍ 22 ശതമാനം കുറവുണ്ട്. ചിപ്പിന്‍റെ ക്ഷാമം മൂലം ഉല്‍പാദനം തടസ്സപ്പെട്ടതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നുത്. കാര്‍ ഉല്‍പാദനം കുറഞ്ഞതോടെ വിലയും കുത്തനെ ഉയരുന്ന സ്ഥിതിവിശേഷമാണ്. കാര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ കംപ്യൂട്ടര്‍ ചിപ്പുകളുടെ ക്ഷാമമാണ് പ്രധാന പ്രശ്‌നം. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒരു വര്‍ഷമായി ഈ ക്ഷാമം നിലനില്‍ക്കുന്നു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.