ന്യൂദല്‍ഹി: പാന്‍ഡോര പേപ്പറുകളില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള അന്വേഷണം വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചായിരിക്കും .ആര്‍ബിഐ, ഇഡി, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും അന്വേഷണ സംഘത്തിലുണ്ട്. നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പാന്‍ഡോറ പേപ്പേഴ്സ് എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരുടെ പേരുകളുമുണ്ട്.
നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് പാന്‍ഡോറ പേപ്പേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും രാഷ്ട്രത്തലവന്മാരുടേയും പ്രമുഖ വ്യക്തികളുടെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: