login
മഹാമാരിയ്ക്ക് മുമ്പേ കൊറോണവൈറസിനെ ആയുധമാക്കുന്നതിനെക്കുറിച്ച് ചൈന ആലോചിച്ചതായുള്ള ചൈനീസ് സൈന്യത്തിന്‍റെ രേഖകള്‍ അമേരിക്ക പുറത്തുവിട്ടു

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പേ തന്നെ കൊറോണ വൈറസിനെ ആയുധമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ചൈന ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കൊറോണ വൈറസ് പോലുള്ള ജൈവായുധങ്ങള്‍ ഉപയോഗിച്ച് മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്നും ചൈന പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു.

ബെയ്ജിംഗ്: കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പേ തന്നെ കൊറോണ വൈറസിനെ ആയുധമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ചൈന ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കൊറോണ വൈറസ് പോലുള്ള ജൈവായുധങ്ങള്‍ ഉപയോഗിച്ച് മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്നും ചൈന പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു.  ചൈനയിലെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ  ഇത് സംബന്ധിച്ച ചില രേഖകള്‍ യുഎസ് ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു.  ദി അണ്‍നേച്ചറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍റ് ന്യൂ സ്പീഷീസ് ഓഫ് മാന്‍ മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പന്‍സ് എന്ന ചൈനയുടെ സൈനിക രേഖയാണ് യുഎസ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.

ചൈനയുടെ സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് സാര്‍സ് കൊറോണ വൈറസിനെ ആയുധമായി ഉപയോഗിക്കാമെന്ന് അഞ്ച് വര്‍ഷം മുമ്പേ മുന്‍കൂട്ടി ആലോചിച്ചിരുന്നത്. ചിലപ്പോള്‍ കൊറോണ വൈറസ് മൂന്നാം ലോകമഹായുദ്ധത്തിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും ചൈനയിലെ ഉന്നത ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു.

ഈ പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് പരന്നതിന് പിന്നിലെ ചൈനയുടെ പങ്കിനെക്കുറിച്ച് വീണ്ടും ചോദ്യമുയരുകയാണ്. കൊറോണ വൈറസിനെ കൃത്രിമമായി ഉപയോഗപ്പെടുത്തി മനുഷ്യരില്‍ രോഗബാധയുണ്ടാക്കുന്ന വൈറസാക്കി മാറ്റാനും അതുവഴി ഇതുവരെ ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ ആയുധമായി ഉപയോഗിക്കാമെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടതായി രേഖകളിലുണ്ട്. ചൈനീസ് ഭാഷയില്‍ എഴുതപ്പെട്ട ഈ രേഖകളില്‍ ജൈവായുധം ഉപയോഗിച്ച് എതിരാളിയുടെ മെഡിക്കല്‍ സംവിധാനത്തെ തകര്‍ക്കാമെന്ന് വരെ അവകാശവാദങ്ങളുണ്ട്. ഇക്കാര്യം ചൈനയിലെ തന്നെ വിവാദ നേത്രരോഗവിദഗ്ധയും വൈറോളജിസ്റ്റുമായ ഡോ. ലി മെങ് യാനും ചൈനയില്‍ നിന്നുള്ള ഈ സൈനിക രേഖ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ചൈനയുടെ ലാബോറട്ടിയില്‍ നിര്‍മ്മിച്ചതാണെന്ന് ശക്തമായി വാദിക്കുന്ന വനിതാ ഡോക്ടറാണ് ഡോ.ലിമെങ് യാന്‍.

ജൈവയുദ്ധം അരങ്ങേറുന്ന മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പ്രവചിക്കുന്ന ചൈനീസ് സൈനിക ജനറല്‍ ഡെസോങ് ഷി 2015ല്‍ എഴുതിയ പ്രെഡിക്ട് വേള്‍ഡ് വാര്‍ 3 ഏസ് ബയോളജിക്കല്‍ വെപ്പണ്‍ എന്ന ടെകസ്റ്റ് പുസ്തകം  ഡോ. ലി മെങ് യാന്‍ ചൈനീസ് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.  

ചൈനയില്‍ നിന്നും ലഭിച്ച ചൈനീസ് സൈനിക രേഖ വ്യാജമല്ലെന്ന് ഡിജിറ്റല്‍ ഫോറന്‍സ് സ്‌പെഷ്യലിസ്റ്റായ റോബര്‍ട്ട് പോട്ടര്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതോടെ കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയതാണെന്ന ചൈനയുടെ പ്രസ്താവനയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്.

ഈയാഴ്ച തന്നെ ബ്രസീല്‍ പ്രസിഡന്‍റ് ജെയ് ര്‍ ബൊല്‍സനാരോയും കോവിഡ് 19 ചൈനയുടെ ജൈവായുധമാണെന്ന് ആരോപിച്ചിരുന്നു. ഇത് സാമ്പത്തിക നേട്ടത്തിനായി ചൈനയുടെ ലാബുകളില്‍ നിര്‍മ്മിക്കപ്പെട്ട ജൈവായുധമാണെന്നും ബൊല്‍സനാരോ തുറന്നടിച്ചു.

 

 

 

 

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത്: രണ്ട് വിമാനകമ്പനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു; സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്പനികൾ


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.