×
login
കല്‍ക്കരി‍ക്ഷാമത്തില്‍ പൊറുതിമുട്ടി ചൈന; നാണം കെട്ട് ആസ്‌ത്രേല്യയോട് അടിയറവ് പറഞ്ഞ് ചൈന

കല്‍ക്കരിക്ഷാമത്തെതുടര്‍ന്ന് വൈദ്യുതി ക്ഷാമം രൂക്ഷമായി ചൈന വലയുന്നു. വടക്കന്‍ ചൈനയില്‍ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഷാങ്‌സി പ്രവിശ്യയിലെ 60 കല്‍ക്കരിഖനികള്‍ അടച്ചു. ചൈനയുടെ ഏറ്റവും വലിയ കല്‍ക്കരി നിര്‍മ്മാണ ഹബ്ബാണ് ഷാങ്‌സി.

ഹോങ്കോങ്: കല്‍ക്കരിക്ഷാമത്തെതുടര്‍ന്ന് വൈദ്യുതി ക്ഷാമം രൂക്ഷമായി ചൈന വലയുന്നു. വടക്കന്‍ ചൈനയില്‍ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഷാങ്‌സി പ്രവിശ്യയിലെ 60 കല്‍ക്കരിഖനികള്‍ അടച്ചു. ചൈനയുടെ ഏറ്റവും വലിയ കല്‍ക്കരി നിര്‍മ്മാണ ഹബ്ബാണ് ഷാങ്‌സി.

കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയാണ് ചൈന പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയുടെ ആകെ ഉപഭോഗത്തിന്‍റെ 60 ശതമാനവും കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന താപവൈദ്യുത നിലയത്തില്‍ നിന്നായിരുന്നു. കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. സ്റ്റീല്‍ നിര്‍മ്മാണത്തിനും ചൂടിനും വൈദ്യുതോല്‍പാദനത്തിനും പ്രധാനമായും കല്‍ക്കരിയെത്തന്നെയാണ് ചൈന ആശ്രയിക്കുന്നത്.

വൈദ്യുതി ക്ഷാമം മൂലം ചൈനയുടെ 20 പ്രവിശ്യകളിലെ വ്യാവസായികോല്‍പാദനം പ്രതിസന്ധി നേരിടുന്നു. ഇതോടെ പീക് മണിക്കൂറുകളില്‍ വൈദ്യുതി റേഷനായി നല്‍കുകയാണ് ചൈനീസ് സര്‍ക്കാര്‍. ചില ഫാക്ടറികള്‍ ഉല്‍പാദനം റദ്ദാക്കി. ഇത് ചൈനയുടെ വ്യാവസായികോല്‍പാദനത്തെയും സാമ്പത്തിക വളര്‍ച്ചയെയും ബാധിച്ചേക്കും.

മാത്രമല്ല, ചൈന കാര്‍ബണ്‍ വികിരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി നിരവധി കല്‍ക്കരി ഖനികള്‍ അടച്ചുപൂട്ടിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇതോടെ ചൈന ആസ്‌ത്രേല്യയുമായുള്ള വഴക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. ആസ്‌ത്രേല്യ ലോകത്തിലെ തന്നെ ഒരു വലിയ കല്‍ക്കരി കയറ്റുമതി രാജ്യമാണ്. എന്നാല്‍ ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി (ചൈനയുടെ ഉല്‍പന്നങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും റോഡുമാര്‍ഗ്ഗവും റെയില്‍പ്പാത വഴിയും കുറഞ്ഞ വിലയില്‍ എത്തിക്കാനുള്ള ചൈനയുടെ അടിസ്ഥാനസൗകര്യവികസനപദ്ധതി)യെ ആസ്‌ത്രേല്യ എതിര്‍ത്തതോടെ അവരുടെ കല്‍ക്കരിക്ക് ചൈന വിലക്ക് കല്‍പിച്ചിരുന്നു. കാരണം ചൈന ലോകത്തിലെ സാമ്പത്തിക ശക്തിയായി വളരുന്നതിനാണ് ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി ഉപയോഗിക്കുക എന്ന് തിരിച്ചറിഞ്ഞ ആസ്‌ത്രേല്യ ചൈനയുടെ സാമ്രാജ്യത്വ വികസന മോഹത്തിന് തടയിടാനാണ് ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങിയത്.  

ഇന്ന് ചൈനയുടെ സാമ്രാജ്യ വികസന മോഹത്തെ ഏറ്റവുമധികം എതിര്‍ക്കുന്ന യുഎസ്, ബ്രിട്ടന്‍, ജപ്പാന്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുന്ന രാഷ്ട്രമാണ് ആസ്‌ത്രേല്യ. എന്നാല്‍ കല്‍ക്കരിക്ഷാമത്താല്‍ വലഞ്ഞതോടെ ചൈന അഹങ്കാരമെല്ലാം മാറ്റിവെച്ച് ആസ്‌ത്രേല്യയുടെ കാല്‍ക്കല്‍ സാഷ്ടാംഗം നമിക്കുകയാണ്. വഴക്കിന്റെ ഭാഗമായി ചൈനയുടെ തുറമുഖത്ത് കെട്ടിക്കിടക്കുന്ന ടണ്‍കണക്കിന് ആസ്‌ത്രേല്യന്‍ കല്‍ക്കരി കഴിഞ്ഞ മാസം മുതലേ ചൈന ക്ലിയര്‍ ചെയ്തുതുടങ്ങി. ഇനി കല്‍ക്കരി കൂടുതലായി ആസ്‌ത്രേല്യയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന് കരുതുന്നു.

  comment

  LATEST NEWS


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്


  കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ എലോണ്‍ മസ്‌ക്; ലോകത്തിലെ ആദ്യത്തെ ട്രില്യണയറാകാന്‍ പിന്തുണച്ചത് സ്‌പേസ് എക്‌സും ടെസ്‌ലയും; ജെഫ് ബെസോസ് വളരെ പിന്നില്‍


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.