ഇസ്ലാം മതത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുക എന്ന അന്തിമ ലക്ഷ്യത്തിന്‍റെ ഭാഗമായി മുസ്ലീം പള്ളികളുടെ ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ലെന്ന് ചൈന. ഇവ വിദേശ സ്വാധീനത്തിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ വിശദീകരണം.
ചൈനയിലെ താഴികക്കുടങ്ങളും മിനാരങ്ങളു ഉള്ള പഴയ ഡോംഗുവാന്‍ മുസ്ലിം പള്ളി(ഇടത്ത്) ചൈനയിലെ ഡോംഗുവാന്‍ മുസ്ലിം പള്ളി താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്ത നിലയില്‍
ബെയ്ജിംഗ്: ഇസ്ലാം മതത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുക എന്ന അന്തിമ ലക്ഷ്യത്തിന്‍റെ ഭാഗമായി മുസ്ലീം പള്ളികളുടെ ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ലെന്ന് ചൈന. ഇവ വിദേശ സ്വാധീനത്തിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ വിശദീകരണം.
ഇപ്പോള്‍ മുസ്ലിം പള്ളികളില്‍ നിന്നും മിനാരങ്ങളും താഴികക്കുടങ്ങളും നീക്കം ചെയ്ത്, പള്ളികളുടെ രൂപം ചൈനയുടെ സംസ്കാരത്തിന് ഇണങ്ങുന്ന ഒന്നാക്കി മാറ്റുന്ന പ്രക്രിയ വേഗത്തിലാക്കിയിരിക്കുകയാണ്. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്‌ഗുവാന്‍ മസ്‌ജിദിന്‍റെ താഴികക്കുടങ്ങളും മിനാരങ്ങളും പൊളിച്ചുകളഞ്ഞു. കാഴ്ചയില്‍ ചൈനയിലെ ഒരു സാധാരണ കെട്ടിടം പോലെയാക്കി മാറ്റിയിരിക്കുകയാണ് ഈ മസ്ജിദ്. മസ്‌ജിദിലുണ്ടായിരുന്ന ഇസ്ളാമിക ചിഹ്നങ്ങള്‍ മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങള്‍ ആലേഖനം ചെയ്തു.
എന്നാൽ മുസ്ലിം മസ്ജിദുകളെ ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമാണ് ഈ പുനര്‍നിര്‍മ്മാണമെന്നാണ് ചൈന പറയുന്നത്. പള്ളികളിലെ ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടപ്പെട്ടവരെയാണ് ഇമാമുമാരായി നിയമിക്കുന്നത്. ചൈനയിലെ സര്‍ക്കാര്‍ നിയമിക്കുന്ന ഇമാമുമാര്‍ മതസംബന്ധമായ കാര്യങ്ങളല്ല, പകരം മറ്റ് വിഷയങ്ങളാണ് പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. ചൈനയിലെ സര്‍ക്കാരിനെ പുകഴ്ത്താനും ഇവരില്‍ സമ്മര്‍ദ്ദമുണ്ട്. മുസ്ലിം പള്ളികളില്‍ നിന്നും ഇസ്ലാമിക ചിഹ്നങ്ങള്‍ നീക്കംചെയ്യുന്നതിലൂടെ മുസ്ലിങ്ങളെ പൂര്‍ണമായും ചൈനീസ് വംശജരാക്കി മാറ്റാനാവുമെന്നും ഭരണകൂടം വിശ്വസിക്കുന്നു.
ചൈനീസ് ജനസംഖ്യയില്‍ മുസ്ലിങ്ങളുടെ പ്രതിനിധികളായി വരുന്നത് പ്രധാനമായും ഉയ്ഗൂര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങളാണ്. സിന്‍ജിയാംഗ് പ്രദേശത്താണ് ഉയ്ഗൂര്‍ വിഭാഗം താമസിക്കുന്നത്. ഇവര്‍ 1.2 കോടിയോളം വരും. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇവര്‍ക്ക് എതിരാണ്. പള്ളികള്‍ അടച്ചു പൂട്ടി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സിന്‍ജിയാങ് പ്രവിശ്യയിലെ ആയിരക്കണക്കിന് മുസ്ലിം പള്ളികളാണ് ചൈന തകര്‍ത്തത്.വിശുദ്ധ ഖുറാന് ഇവിടെ വിലക്കുണ്ട്. താടി വയ്ക്കാനോ റംസാന്‍ മാസത്തില്‍ നോമ്ബെടുക്കാനോ പാടില്ല. ഉയ്ഗൂര്‍ മുസ്ലിങ്ങളെ തുടച്ചുനീക്കാനാണ് ചൈനീസ് സര്‍ക്കാരിന്‍റെ ശ്രമം. ഇവര്‍ക്കെതിരെ കൊടിയ പീഡനമാണ് ചൈനീസ് അധികാരികള്‍ നടത്തുന്നത്. ഇവരുടെ സാംസ്‌കാരിക ശേഷിപ്പുകളെ രാജ്യത്തുനിന്ന് പൂര്‍ണമായും തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പുരുഷന്മാരില്‍ പലരും തടവിലാണ്. പള്ളികളിലെ മിനാരങ്ങളും താഴികക്കുടങ്ങളും ഉടച്ചു കളയുന്നത് ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗം തന്നെയാണ്.
ചൈനയിലെ ജനസംഖ്യയുടെ ഒരു ശതമാനം ഉണ്ടായിരുന്ന ഹൂയി മുസ്ലിങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ചൈന മോഡല്‍ ആയി മാറി. ചൈനീസ് തത്വശാസ്ത്രങ്ങളിലെ പലതും ഹുയി മുസ്ലിങ്ങള്‍ കടം കൊണ്ടിരിക്കുന്നു. അവരുടെ ആരാധനാക്രമത്തിലും ചൈനീസ് രീതികള്‍ അവലംബിച്ചിട്ടുണ്ട്. ഉയ്ഗുറുകളെയും ഇതുപോലെ പരിവര്‍ത്തനം ചെയ്യുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ലക്ഷ്യം.
കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി
നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു