തിബത്തുകാര്‍ ആരാധിച്ചുകൊണ്ടിരുന്ന സിചുവാന്‍ പ്രവിശ്യയിലെ രണ്ടാമത്തെ ബുദ്ധപ്രതിമയെക്കൂടി തകര്‍ത്ത് ചൈന. തിബത്തുകാരുടെ വിശ്വാസത്തെ കുഴിച്ചുമൂടാനുള്ള ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍.
ഡിസംബറില്‍ തകര്‍ത്ത 99-അടി ഉയരമുള്ള ബുദ്ധപ്രതിമ (ഇടത്ത്-പ്രതീകാത്മക ചിത്രം)
ബെയ്ജിംഗ്: തിബത്തുകാര്‍ ആരാധിച്ചുകൊണ്ടിരുന്ന സിചുവാന്‍ പ്രവിശ്യയിലെ രണ്ടാമത്തെ ബുദ്ധപ്രതിമയെക്കൂടി തകര്‍ത്ത് ചൈന. തിബത്തുകാരുടെ വിശ്വാസത്തെ കുഴിച്ചുമൂടാനുള്ള ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍.
വ്യത്യസ്ത സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും വച്ചുപൊറുപ്പിക്കേണ്ടെന്നും, ഒരൊറ്റ ചൈനാ സംസ്‌കാരം മാത്രം നിലനിന്നാല്‍ മതിയെന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ നയത്തിന്‍റെ ഭാഗമായാണ് ബുദ്ധപ്രതിമ തകര്‍ത്തത്. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ച തിബത്തുകാര്‍ക്ക് ചൈനീസ് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനമേറ്റു. ചൈനീസ് പൊലീസിന്‍റെ നേതൃത്വത്തില്‍ ബുദ്ധപ്രതിമ തകര്‍ക്കുമ്പോള്‍ ഡ്രാഗോ കൗണ്ടിയുടെ തലവന്‍ വാങ് ഡോങ്‌ഷെങും ഹാജരായിരുന്നു.
ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റേഡിയോ ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് നിലകളിലായി നിലനില്‍ക്കുന്ന മൈത്രേയ ബുദ്ധ എന്ന പ്രതിമയാണ് തകര്‍ത്തത്. ഡ്രാഗോയിലെ ഗാഡെന്‍ നംയാല്‍ ലിങ് മൊണാസ്റ്ററിയിലായിരുന്നു ഈ മൈത്രേയ ബുദ്ധപ്രതിമ സ്ഥിതിചെയ്തിരുന്നത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ ഇവിടുത്തെ തിബത്തുകാര്‍ ആരാധിച്ചിരുന്ന മറ്റൊരു ബുദ്ധപ്രതിമ കൂടി തകര്‍ത്തിരുന്നു. 99 അടി പൊക്കമുള്ള ഈ ബുദ്ധപ്രതിമ തകര്‍ത്തപ്പോഴും ഡ്രാഗോ കൗണ്ടി മേധാവി വാങ് ഡൊങ്‌ഷെങ് അതിന് മേല്‍നോട്ടം വഹിച്ച് ഹാജരായിരുന്നു.
ഇനി സിചുവാന്‍ പ്രവിശ്യയിലെ വിശാലമായ ലാറുംഗ് ഗര്‍ ബുദ്ധിസ്റ്റ് അക്കാദമിയെക്കൂടി തകര്‍ക്കാനുള്ള പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥര്‍. ഇതിന്‍റെ ഭാഗമായി ആയിരക്കണക്കിന് സന്യാസിമാരെയും സന്യാസിനികളെയും പുറത്താക്കി. ഇവരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്തു.
പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി
മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു