login
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: ഐക്യരാഷ്ട്രസംഘടനയെ പ്രസ്താവനയില്‍നിന്ന് യുഎസ് തടയുന്നതില്‍ ചൈനയ്ക്ക് 'ഖേദം'

പ്രശ്‌നത്തില്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ ചൈന യുഎസിനോട് ആവശ്യപ്പെട്ടു

ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഐക്യരാഷട്ര സംഘടനയുടെ രക്ഷാസമിതിയെ പൊതുപ്രസ്താവനയില്‍നിന്ന് യുഎസ് തടയുന്നതില്‍ ഞായറാഴ്ച 'ഖേദം' പ്രകടിപ്പിച്ച് ചൈന. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വിപുലമായ അന്തരാഷ്ട്ര ശ്രമങ്ങള്‍ ചൈന ആവശ്യപ്പെടുന്നു. 'ഖേദത്തോടെ, ഒരു രാജ്യത്തിന്റെ എതിര്‍പ്പുമൂലം രക്ഷാസമിതിക്ക് ഒരേസ്വരത്തില്‍ സംസാരിക്കാന്‍ കഴിയുന്നില്ല'- സമിതിയുടെ അധ്യക്ഷസ്ഥാനം ഊഴംവച്ചു വഹിക്കുന്ന ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യി വെര്‍ച്വല്‍ യോഗത്തില്‍ പറഞ്ഞു.

 പ്രശ്‌നത്തില്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ ചൈന യുഎസിനോട് ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ഇന്നലെ വിളിച്ചുചേര്‍ത്ത 15 അംഗ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച രണ്ടുപ്രാവശ്യം രക്ഷാസമിതിയുടെ യോഗം ചേര്‍ന്നുവെങ്കിലും ഇസ്രയേല്‍ വിരുദ്ധനീക്കത്തെ യുഎസ് എതിര്‍ത്തതിനാല്‍ പൊതുപ്രസ്താവന നടത്താന്‍ കഴിഞ്ഞില്ല. 

തങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാസമിതിയുടെ പ്രസ്താവന തിരിച്ചടിക്കുമെന്നും ജോ ബൈഡന്‍ ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ക്കിടെ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പരസ്യമായി പറഞ്ഞിരുന്നു.  

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.