×
login
മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; ജീവന്‍ നഷ്ടമായത് വെറ്ററിനറി ഡോക്ടര്‍ക്ക്

യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകാരിയായ വൈറസ് ആണിത്

ബീജിംഗ്: കുരങ്ങനില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ വെറ്ററിനറി ഡോക്ടര്‍ മരിച്ചു. ഈ വൈറസ് ബാധിച്ചു ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. മാര്‍ച്ച് ആദ്യവാരം ചത്ത കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് 53 കാരനായ ഡോക്ടര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് നിഗമനം. തുടര്‍ന്ന് ഒരുമാസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രികള്‍ളില്‍ ചികിത്സ തേടി. തുടര്‍ന്ന് മെയ് 27ന് മരിച്ചുവെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  

യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകാരിയായ വൈറസ് ആണിത്. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് മരണനിരക്ക്. കുരങ്ങിന്റെ കടിയേറ്റ് 1933-ല്‍ ലബോറട്ടറി ജീവനക്കാരനിലാണ് മങ്കി ബി വൈറസ് ആദ്യം സ്ഥിരീകരിച്ചത്.  

 

 

 

 

  comment

  LATEST NEWS


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.