റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പേരില്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്പിങ്ങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ വാക് പോര് തുടങ്ങി.
വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പേരില്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്പിങ്ങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ വാക് പോര് തുടങ്ങി.
ഈ യുദ്ധത്തിന് റഷ്യയെ പ്രേരിപ്പിച്ചതിന് പിന്നിലും ഉക്രൈന് ആയുധങ്ങല്‍ നല്കി യുദ്ധം കൊഴുപ്പിച്ചതും യുഎസ് ആണെന്നായിരുന്നു ഷീ ജിന്‍ പിങ്ങ് ആരോപിച്ചത്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് സൈനിക സഹായമോ സാമ്പത്തിക സഹായമോ ചെയ്താല്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് ചൈനയെ താക്കീത് ചെയ്തു.
വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും തമ്മില്‍ ഫോണ്‍സംഭാഷണം നടത്തുന്നതിന് മുന്നോടിയായിട്ടാണ് ഈ അഭിപ്രായ ഭിന്നതകള്‍ പുറത്തുവന്നത്. 2021 നവമ്പറില്‍ ബൈഡനും ഷീ ജിന്പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുനേതാക്കളും തമ്മില്‍ സംസാരിക്കുന്നത്.
സംഭാഷണത്തില്‍ റഷ്യ ഉക്രൈനെ ആക്രമിച്ച സംഭവത്തെ അപലപിക്കാതിരുന്ന ചൈനീസ് നിലപാടിനെ ബൈഡന് ചോദ്യം ചെയ്യും. ഷീ ജിന്‍പിങ്ങിനെ ഭാവിയിലെ നിലപാട് കൂടി അറിയാന്‍ ഈ സംഭാഷണം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
ഉക്രൈനില്‍ സാധാരണ പൗരന്മാര് കൊല്ലപ്പെടാതിരി്ക്കാന് ചൈന പരിശ്രമിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. അതേ സമയം ഉക്രൈനിലേക്ക് യുഎസ് ആയുധങ്ങള്‍ കപ്പലില്‍ കൊണ്ടുപോകുന്ന ചിത്രം കാണിച്ചിട്ട് ലിജിയന്‍ ചോദിക്കുന്നു: 'ഉക്രൈനിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ആവശ്യം ഏതാണ്? ഭക്ഷണമോ സ്ലീപ്പിംഗ് ബാഗോ മെഷീന് ഗണ്ണോ പീരങ്കിയോ? ഇതിന് ഉത്തരം നല്കാന് എളുപ്പമാണെന്നും ലിജിയാന്‍ പറയുന്നു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്