×
login
ചൈനയുടെ ഗര്‍വ്വ് തകര്‍ന്നു; ഷീ ജിന്‍പിങ്‍ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ;മോദിയ്ക്ക് ഈ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇരട്ടിമധുരം

ഏഷ്യന്‍ വനകരയും പിന്നീട് ലോകവും അടക്കിവാഴാന്‍ മോഹിച്ചിരുന്ന ചൈനീസ് ഡ്രാഗണ് അടിതെറ്റി. ഇപ്പോള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിനെതിരെ ട്രോള്‍ മഴയാണ് സമൂഹമാധ്യമങ്ങളില്‍. കാര്‍ട്ടൂണുകളുടെയും കമന്‍റുകളുടെയും രൂപത്തില്‍ ചൈന എന്ന വന്‍ശക്തി ഒറ്റ നിമിഷം കൊണ്ട് തമാശയായി മാറി.

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ അടിയേറ്റ് വീഴുന്ന ഷീ ജീന്‍പിങ്ങിനെ നോക്കി കയ്യടിക്കുന്ന തയ് വാന്‍ പ്രസിഡന്‍റ്. ഈ കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ന്യൂദല്‍ഹി: ഏഷ്യന്‍ വനകരയും പിന്നീട് ലോകവും അടക്കിവാഴാന്‍ മോഹിച്ചിരുന്ന ചൈനീസ് ഡ്രാഗണ് അടിതെറ്റി. ഇപ്പോള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിനെതിരെ ട്രോള്‍ മഴയാണ് സമൂഹമാധ്യമങ്ങളില്‍. കാര്‍ട്ടൂണുകളുടെയും കമന്‍റുകളുടെയും രൂപത്തില്‍ ചൈന എന്ന വന്‍ശക്തി ഒറ്റ നിമിഷം കൊണ്ട് തമാശയായി മാറി.  

ഇതോടൊപ്പം രാജ്യങ്ങളെ കടം കൊടുത്ത് മുടിപ്പിക്കുന്നു എന്ന ചീത്തപ്പേരും ശ്രീലങ്കയുടെ വീഴ്ചയോടെ ചൈനയ്ക്ക് ചാര്‍ത്തിക്കിട്ടിയിരിക്കുകയാണ്. 


ഇവിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശക്തനാവുകയാണ്. ഇനിയൊരിക്കലും ഗാല്‍വാനില്‍ നടത്തിയ ഒരു ആക്രമണം പോലെ ഒന്നിന് ഇനി ഈ ജന്മം ചൈന മുതിരുകയില്ല. റഷ്യയോടും യുഎസിനോടും ഒരേ സമയം ചങ്ങാത്തം പുലര്‍ത്തുകയും ചൈനയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കെല്ലാം മികച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന മോദിയ്ക്ക് അന്താരാഷ്ട്ര തലത്തിലും ഏഷ്യയിലും പിന്തുണ ഏറുകയാണ്. യുഎസ് സ്പീക്കര്‍ തായ് വാനിലിറങ്ങി ചൈനയ്ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തതോടെ ചൈനയുടെ തനിനിറം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.  

ഇതോടെ ഈ 75ാം സ്വാതന്ത്ര്യദിനം പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഇറട്ടി മധുരത്തിന്‍റേതാകും. കാരണം ഏഷ്യന്‍ വന്‍കരയില്‍ ഒരു പ്രധാനശക്തിയായി മോദി മാറിയിരിക്കുന്നു.  ഒരൊറ്റ ചൈനയുടെ ഭാഗമാണ് തായ് വാന്‍ എന്ന വീമ്പിളക്കിയിരുന്ന ചൈനയുടെ മുന്‍പില്‍ അഭിമാനം തിരിച്ചുപിടിക്കണമെങ്കില്‍ ഒരൊറ്റ വഴിയേയുള്ളൂ. 

തയ് വാനെ ആക്രമിച്ച് കീഴടക്കുക. പക്ഷെ തയ് വാന്‍ യുദ്ധത്തിന് ഒരുങ്ങിനില്‍പാണ്. തയ് വാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസ് താക്കീത് നല്‍കിക്കഴിഞ്ഞു. അങ്ങിനെ സ്വന്തം അഹങ്കാരത്തിന്‍റെ ഇരയായി ചൈനയുംട ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാറിയിരിക്കുകയാണ്. 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.