ഏഷ്യന്‍ വന്‍കരയിലെ പൊലീസായി വിലസിയിരുന്ന ചൈനീസ് ഡ്രാഗണ്‍ അമേരിക്കയുടെ മുന്നില്‍ വാലുചുരുട്ടിയതോടെ ഷീ ജിന്‍പിങ് എന്ന പ്രസിഡന്റ് മുഖം നഷ്ടമായ അവസ്ഥയില്‍. യുഎസ് സ്പീക്കറായ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ വിമാനം വെടിവെച്ചിടുമെന്നായിരുന്നു ചൈനയുടെ ദേശീയ ദിനപത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ എല്ലാം വീണ്വാക്കായി.
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി യുഎസ് വ്യോമസേനയുടെ സ്പാര്‍ 19 വിമാനത്തില്‍ നിന്നും തയ് വാനിലെ തായ് പേയില്‍ ഇറങ്ങുന്നു
ബെയ് ജിങ്ങ്: ഏഷ്യന്‍ വന്‍കരയിലെ പൊലീസായി വിലസിയിരുന്ന ചൈനീസ് ഡ്രാഗണ്‍ അമേരിക്കയുടെ മുന്നില്‍ വാലുചുരുട്ടിയതോടെ ഷീ ജിന്‍പിങ് എന്ന പ്രസിഡന്റ് മുഖം നഷ്ടമായ അവസ്ഥയില്‍. യുഎസ് സ്പീക്കറായ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ വിമാനം വെടിവെച്ചിടുമെന്നായിരുന്നു ചൈനയുടെ ദേശീയ ടാബ്ലോയ്ഡായ ഗ്ലോബല്‍ ടൈംസിന്റെ കമന്റേറ്റര്‍ ആയ ഹു ഷിജിന് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ എല്ലാം വീണ്വാക്കായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രമായ പീപ്പിള്‍സ് ഡെയ് ലിയുടെ കീഴിലുള്ള ടാബ്ലോയ് ഡാണ് ഗ്ലോബല്‍ ടൈംസ്. ഗ്ലോബല്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു ഹു ഷിജിന്.
യുഎസ് വ്യോമസേനയുടെ സ്പാര്‍ 19 എന്ന വിമാനത്തിലാണ് ക്വാലലമ്പൂരില്‍ നിന്നും നേരെ തയ് വാനിലേക്ക് നാന്‍സി പെലോസി പറന്നത്. അതിന് മുന്‍പേ ചൈനയ്ക്ക് കൃത്യമായ താക്കീത് യുഎസ് നല്‍കിയിരുന്നു. വിമാനത്തെ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായി തിരിച്ചടിയുണ്ടാാകുമെന്ന് തന്നെയായിരുന്നു ഈ താക്കീത്.
നാന്‍സി പെലോസി തയ് വാനിലേക്ക് പോകുമെന്ന തീരുമാനമെടുക്കുന്നതിന് മുന്‍പേ സിഐഎ, പെന്റഗണ്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചൈനയില്‍ നിന്നുള്ള പ്രത്യാഘാതങ്ങള്‍ നേരിടുന്നത് സംബന്ധിച്ച് എല്ലാ വിലയിരുത്തലുകളും യുഎസ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ സര്‍വ്വസന്നാഹങ്ങളുമായി തയ് വാനിലേക്ക് പോയത്. എന്തായാലും യുഎസില്‍ നിന്നുള്ള ശക്തമായ താക്കീതിന് മുന്നില്‍ ചൈന വിറച്ചുപോയി.
പക്ഷെ മുഖം രക്ഷിക്കാന്‍ സൈനിക ഡ്രില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും വേണ്ട വിധത്തില്‍ വിജയിച്ചില്ല. തയ് വാന്‍ വ്യോമമേഖലയില്‍ 20 ചൈനീസ് പോര്‍വിമാനങ്ങള്‍ അതിക്രമിച്ചു കയറി എന്ന റിപ്പോര്ട്ടുകളല്ലാത്തെ വിനാശകരമായ യാതൊന്നും ചെയ്യാന്‍ ചൈന ധൈര്യപ്പെട്ടിട്ടില്ല.
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയാകട്ടെ തായ് പ്രസിഡന്റ് സായ് വെനുമായി കൂടിക്കാഴ്ച നടത്തി. തയ് വാന്റെ പരമാധികാരം ചോദ്യം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തയ് വാനാകട്ടെ പെലോസിയെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് പ്രൊപിഷ്യസ് ക്ലൗഡ്സ് നല്കി ആദരിക്കുകയും ചെയ്തു. 25 വര്‍ഷത്തിനുള്ളില്‍ തയ് വാന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഉന്നത യുഎസ് പ്രതിനിധിയായി നാന്‍സി പെലോസി ചരിത്രത്തില്‍ ഇടം പടിച്ചു.
യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ചൈന വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ചൈന അടങ്ങിയിരിക്കില്ലെന്ന് താക്കീത് നല്‍കുകയും ചെയ്തു. തയ് വാനിലേക്കുള്ള സ്വാഭാവിക മണല്‍ കയറ്റുമതി നിരോധിച്ചു. ചൈന തയ് വാനില്‍ നിന്നും സിട്രസ് പഴങ്ങള്‍, തണുപ്പിച്ച വൈറ്റ് സ്ട്രൈപ്ഡ് ഹെയര്ടെയ്ല്, ശീതീകരിച്ച ഹോഴ്സ് മാക്കെറല്‍ (മത്സ്യഇനം) എന്നിവയുടെ ഇറക്കുമതിയും നിരോധിച്ചു. സാമ്പത്തികമായി തയ് വാനെ ശിക്ഷിക്കാനാണ് ചൈനയുടെ നീക്കം.
സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി
റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും
എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി
ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി
ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍
ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്