ന്യൂദല്‍ഹി :തീവ്രവാദ കേസുകളുടെ അന്വേഷണത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ് എന്‍ ഐ എ സംഘടിപ്പിച്ചു. ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പാനലിസ്റ്റുകളും പങ്കാളികളും ഈ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
മാലിദ്വീപില്‍ നടന്ന അഞ്ചാമത് മീറ്റിംഗില്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ച സഹകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവിന്റെ റോഡ്മാപ്പില്‍ പറയുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് കോണ്‍ഫറന്‍സ്.
പങ്കെടുത്തവര്‍ അതത് രാജ്യങ്ങളിലെ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും തീവ്രവാദ കേസുകള്‍ വിചാരണ ചെയ്യുന്നതിനും വിദേശ പോരാളികളെ നേരിടാനുള്ള തന്ത്രങ്ങള്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയുടെ ദുരുപയോഗം തടയുന്നതിനുമുള്ള അനുഭവങ്ങള്‍ എന്നിവയും പങ്കുവെച്ചു. കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവിലെ അംഗരാജ്യങ്ങളും നിരീക്ഷക രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെയും ഏകോപനത്തിന്റെയും , തീവ്രവാദം, റാഡിക്കലൈസേഷന് എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ ഫലപ്രദമായ അന്വേഷണത്തിന്റെയും ആവശ്യകതയെക്കുറിച്ചുംവിദഗ്ധര് ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: