ഇന്ത്യ ജയിച്ചിടത്ത് ചൈന തോറ്റു എന്ന് മാത്രമേ കോവിഡിന്‍റെ കാര്യത്തില്‍ പറയാനുള്ളൂ. മൂന്ന് തരംഗങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ നേരിട്ടതാണ് മോദി സര്‍ക്കാരിന്‍റെ വിജയം. എന്നാല്‍ കോവിഡിന് മുന്നില്‍ ഫലപ്രദമല്ലാത്ത സീറോ കോവിഡ് പോളിസിയുമായി വന്ന് ജനങ്ങളെ വീടുകളിലും ഫ്ളാറ്റുകളിലും പൂട്ടിയിട്ട തെറ്റായ നയമായിരുന്നു .ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് പിന്തുടര്‍ന്നത്.
ന്യൂദല്‍ഹി: ഇന്ത്യ ജയിച്ചിടത്ത് ചൈന തോറ്റു എന്ന് മാത്രമേ കോവിഡിന്‍റെ കാര്യത്തില്‍ പറയാനുള്ളൂ. മൂന്ന് തരംഗങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ നേരിട്ടതാണ് മോദി സര്‍ക്കാരിന്‍റെ വിജയം. എന്നാല്‍ കോവിഡിന് മുന്നില്‍ ഫലപ്രദമല്ലാത്ത സീറോ കോവിഡ് പോളിസിയുമായി വന്ന് ജനങ്ങളെ വീടുകളിലും ഫ്ളാറ്റുകളിലും പൂട്ടിയിട്ട തെറ്റായ നയമായിരുന്നു .ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് പിന്തുടര്‍ന്നത്.
ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍ കുന്നകൂടി കിടക്കുന്നു:
Twitter tweet: https://twitter.com/ChinaUncensored/status/1605985666592022530
കോവിഡിന് ജന്മം നല്‍കിയ നാടായിട്ട് കൂടി ഫലപ്രദമായ വാക്സിന്‍ കണ്ടുപിടിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞില്ല എന്നത് ചൈനയിലെ മരുന്നു നിര്‍മ്മാണരംഗത്തെയും മരുന്ന് ഗവേഷണരംഗത്തെയും പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ഇന്ത്യ രണ്ട് കോവിഡ് വാക്സിനുകള്‍ വികസിപ്പിച്ചെന്ന് മാത്രമല്ല, കോവിഡിനെ നേരിടുന്നതില്‍ രണ്ടും ഫലപ്രദമായിരുന്നു.
ഇനി സീറോ കോവിഡ് നയത്തിനെതിരെ ശ്വാസം മുട്ടി നിന്ന ജനങ്ങള്‍ സമരം തുടങ്ങിയപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ആ നയം പിന്‍വലിച്ചതിലാണ് ഷീ ജിന്‍പിങ്ങിന്‍റെഏറ്റവും വലിയ പരാജയം. നിയന്ത്രണങ്ങളില്ലാതായതോടെ ജനങ്ങള്‍ പരസ്പരം ഇടപഴകി. ഇത് വന്‍തോതില്‍ കോവിഡ് പരക്കുന്നതില്‍ കലാശിച്ചു. എന്നാല്‍ ഈ രോഗികള്‍ക്ക് ആവശ്യമായ വാക്സിനോ, ആരോഗ്യപ്രവര്‍ത്തകരോ, ഓക്സിജന്‍ സിലിണ്ടറോ മുന്‍കൂട്ടി ഉണ്ടെന്നുറപ്പുവരുത്തുന്നതിലും ഷീ ജിന്‍പിങ്ങ് പരാജയപ്പെട്ടു.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വീഡിയോകള്‍ ഭീതി ജനിപ്പിക്കുന്നവയാണ്. ആശുപത്രികളില്‍ ശവശരീരങ്ങള്‍ കുന്നുകൂടിയും എല്ലായിടത്തും ചിതറിയും കിടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. ചൈന എല്ലാ അര്‍ത്ഥത്തിലും കോവിഡിനു മുന്നില്‍ തകര്‍ന്നു എന്നതിന്‍റെ തെളിവായി ഇത് മാറുകയാണ്.
ചൈനയില്‍ വന്‍കിട കമ്പനികള്‍ ഉല്‍പാദനം നിര്‍ത്തുകയാണ്. ചിലരെല്ലാം ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു.
ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയും യുകെയും ജപ്പാനും ആസ്ത്രേല്യയും കാനഡയും എല്ലാം. മാത്രമല്ല, രോഗികളുടെയോ രോഗം വന്ന് മരിച്ചവരുടെയോ കണക്കുകള്‍ ചൈന പുറത്തുവിടാത്തതും ആശങ്ക ജനിപ്പിക്കുന്നു. ലോകത്തിന് മുന്നില്‍ തങ്ങള്‍ എല്ലാറ്റിലും അതീതരെന്ന രീതിയില്‍ കെട്ടിപ്പൊക്കിയ ചൈനയുടെ അഹങ്കാരമാണ് ഈ ഇരുമ്പുമറയ്ക്ക് കാരണം.
ഏറ്റവും അപകടകരമായ തീരുമാനം ജനവരി എട്ട് മുതല്‍ പുറത്തു നിന്നുള്ള യാത്രികര്‍ക്കുള്ള നിയന്ത്രണം എല്ലാം എടുത്തുകളയാന്‍ പോകുന്നു എന്നതാണ്. അത് ചൈനക്കാര്‍ പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് എത്തുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ജനിപ്പിക്കുന്നു.
പുതുവത്സരത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും ഷീ ജിന്‍പിങ്ങ് കോവിഡ് ഭീതിയെ നിസ്സാരവല്‍ക്കരിച്ചു കാണുകയായിരുന്നു. പ്രതീക്ഷയുടെ പ്രകാശം അകലെയല്ല എന്ന മട്ടിലായിരുന്നു ഷീ ജിന്‍പിങ്ങിന്‍റെപ്രസംഗം.
പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി
"കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു