login
ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റ് ദിവസേന മരിച്ചു കൊണ്ടിരിക്കുന്നു; മിസ് യൂണിവേഴ്സ് വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി

മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി നിൽക്കുന്ന തുസറിൻ്റെ ചിത്രങ്ങള്‍ അതിവേഗം വൈറലായി. ഞായറാഴ്ച നടന്ന മിസ് യൂണിവേഴ്സ് ഫൈനൽ വേദിയിലാണ് മ്യാന്മറിൽ നിന്നുള്ള മത്സരാര്‍ഥി പ്രതിഷേധമറിയിച്ചത്.

വാഷിംഗ്ടൺ: മിസ് യൂണിവേഴ്സ് ഫൈനൽ വേദിയിൽ മ്യാൻമറിലെ സൈനിക ഭരണകൂടത്തിനെതിരെ മത്സരാർഥിയുടെ  പ്രതിഷേധം.  മ്യാന്മര്‍ സൈന്യം രാജ്യത്ത് പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തി കിരാതഭരണം തുടരുകയാണ്. ഇതിനെതിരെയാണ് മ്യാന്മറിൽ നിന്നുള്ള മത്സരാര്‍ഥി തുസര്‍ വിന്ത് ല്വൻ ശബ്ദമുയർത്തിയത്.

മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി നിൽക്കുന്ന തുസറിൻ്റെ ചിത്രങ്ങള്‍ അതിവേഗം വൈറലായി. ഞായറാഴ്ച നടന്ന മിസ് യൂണിവേഴ്സ് ഫൈനൽ വേദിയിലാണ് മ്യാന്മറിൽ നിന്നുള്ള മത്സരാര്‍ഥി പ്രതിഷേധമറിയിച്ചത്.  "ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റു ദിവസേന മരിച്ചു കൊണ്ടിരിക്കുകയാണ്."ഫ്ലോറിഡയിലെ സെമിനോള്‍ ഹാര്‍ഡ് റോക്ക് ഹോട്ടലിൽ നടക്കുന്ന പരിപാടിയ്ക്ക് തൊട്ടു മുൻപ് അവര്‍ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 

"എല്ലാവരും മ്യാന്മറിനു വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. മിസ് യൂണിവേഴ്സ് മ്യാന്മര്‍ എന്ന നിലയിൽ സാധ്യമായ രീതിലെല്ലാം ഞാൻ പ്രതികരിക്കുന്നുണ്ട്." തുസര്‍ വ്യക്തമാക്കി.    

ഫെബ്രുവരി ഒന്നിനു അട്ടിമറിയിലൂടെ രാജ്യത്തിൻ്റെ ഭരണം പിടിച്ചെടുത്ത സൈന്യം രാജ്യത്തെ ഉന്നതനേതാക്കളെയെല്ലാം ജയിലിലാക്കുകയായിരുന്നു. ഇതിനു ശേഷം നടന്ന ഏറ്റുമുട്ടലിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.