×
login
പാകിസ്ഥാനില്‍ മതംമാറ്റം:70 ശതമാനത്തിലധികം ഇരകളും പ്രായപൂര്‍ത്തിയാകാത്തവര്‍

അടുത്തിടെ പതിമൂന്നും പത്തൊന്‍പതും വയസ്സുള്ള രണ്ട് ഹിന്ദു പെണ്‍കുട്ടികളെയും കൗമാരക്കാരിയായ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയും തട്ടിക്കൊണ്ട് പോയതായി പാക് മാധ്യമം ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പതിലേറെ പ്രായമുള്ള പുരുഷന്മാരാണ് ഈ കുട്ടികളെ വിവാഹം കഴിക്കുന്നത്.

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാകുന്നതില്‍ എഴുപത് ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും കുറഞ്ഞത് 1000 പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി കല്ല്യാണം കഴിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇത് വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

അടുത്തിടെ പതിമൂന്നും പത്തൊന്‍പതും വയസ്സുള്ള രണ്ട് ഹിന്ദു പെണ്‍കുട്ടികളെയും കൗമാരക്കാരിയായ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയും തട്ടിക്കൊണ്ട് പോയതായി പാക് മാധ്യമം ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പതിലേറെ പ്രായമുള്ള പുരുഷന്മാരാണ് ഈ കുട്ടികളെ വിവാഹം കഴിക്കുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ പാകിസ്ഥാനില്‍ നടക്കുന്ന അതിക്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

നിര്‍ബന്ധിത മതംമാറ്റവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്നതും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ നിരോധിക്കണമെന്നും പാക് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു. വിഷയം പരിശോധിക്കാന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കണം. 2021ന്റെ ആദ്യ പകുതിയില്‍ പഞ്ചാബില്‍ നിന്നും 6754 സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.