×
login
ഫിലിപ്പൈന്‍സിനെ തകര്‍ത്ത കുടുംബവാഴ്ച തിരിച്ചത്തി; ശ്രീലങ്ക‍യെ തകര്‍ത്തതും കുടുംബവാഴ്ച; ഇന്ത്യന്‍ കുടുംബവാഴ്ചയും പ്രചരിപ്പിച്ചത് മധുരിക്കും നുണകള്‍

സുവര്‍ണ്ണകാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്ന പ്രതീതിയാണ് കുടുംബവാഴ്ചകളും അവരുടെ സ്തുതിപാഠകരും എപ്പോഴും പ്രചരിപ്പിക്കുക. ഫിലിപ് മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും അധികാരത്തിലിരുന്നപ്പോള്‍ ഫിലിപ്പൈന്‍സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടതും ഇതേ നുണകളാണ്. എന്നാല്‍ പിന്നീട് ഫിലിപ്പൈന്‍സ് എന്ന രാജ്യത്ത് നിന്നും കോടാനുകോടികള്‍ ഇവര്‍ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇമെല്‍ഡയുടെ ആയിരക്കണക്കായ ആഡംബര ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മറക്കാറായിട്ടില്ല.

മഹീന്ദ രാജപക്സ (ഇടത്ത്) മാര്‍ക്കോസും ഭാര്യ ഇമെല്‍ഡ മാര്‍കോസും (നടുവില്‍)

ന്യൂദല്‍ഹി: സുവര്‍ണ്ണകാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്ന പ്രതീതിയാണ് കുടുംബവാഴ്ചകളും അവരുടെ സ്തുതിപാഠകരും എപ്പോഴും പ്രചരിപ്പിക്കുക. ഫിലിപ് മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും അധികാരത്തിലിരുന്നപ്പോള്‍ ഫിലിപ്പൈന്‍സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടതും ഇതേ നുണകളാണ്. എന്നാല്‍ പിന്നീട് ഫിലിപ്പൈന്‍സ് എന്ന രാജ്യത്ത് നിന്നും കോടാനുകോടികള്‍ ഇവര്‍ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇമെല്‍ഡയുടെ ആയിരക്കണക്കായ ആഡംബര ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മറക്കാറായിട്ടില്ല.  

ഇപ്പോള്‍ വീണ്ടും തകര്‍ന്ന രാജ്യത്ത് പ്രതീക്ഷ നല്‍കുമെന്ന പ്രചരണത്തിലൂടെ പഴയ ഫിലിപ്പ് മാര്‍ക്കോസിന്‍റെ മകന്‍ മാര്‍ക്കോസ് ജൂനിയര്‍ ഫിലിപ്പൈന്‍സില്‍ അധികാരം പിടിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഫിലിപ്പൈന്‍സ് ജനതയുടെ മുന്‍പില്‍ പ്രചരിപ്പിക്കപ്പെട്ടത് ഒരു വലിയ നുണയാണ്- "മകന്‍ മാര്‍ക്കോസ് ജൂനിയറിന്‍റെ വാക്കുകള്‍ മാത്രം വിലയിരുത്തിയാല്‍ മതി. അച്ഛനമ്മമാരുടെ ചെയ്തികള്‍ കണക്കിലെടുക്കേണ്ട." ഇന്ത്യക്കാര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ഇവിടെ പ്രചരിപ്പിക്കുന്ന സമാന നുണകള്‍ ഓര്‍മ്മ വന്നേക്കും. രാഹുല്‍ഗാന്ധിയെ മാത്രം നോക്കിയാല്‍ മതി. അയാളുടെ അച്ഛനമ്മമാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ട എന്ന നുണ.  

ഇതുപോലെ ശ്രീലങ്ക എന്ന രാജ്യം അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്ക് കുതിക്കുന്നു എന്ന പ്രതീതിയായിരുന്നു രാജപക്സെ കുടുംബവും അവരുടെ സ്തുതിപാഠകരും പ്രചരിപ്പിച്ചത്. പിന്നീടാണ് ഐഎംഎഫില്‍ നിന്നുള്ള കുറഞ്ഞപലിശയും കര്‍ശന നിരീക്ഷണത്തോടെയുള്ള വായ്പകള്‍ വേണ്ടെന്ന് വെച്ച് ചൈനയില്‍ നിന്നും ഈ കുടുംബം യാതൊരു മേല്‍നോട്ടവുമില്ലാത്ത വായ്പകള്‍ വാങ്ങിക്കൂട്ടിയത്. ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു. വായ്പയെടുത്തതില്‍ നല്ലൊരു തുക ഈ കുടുംബം തന്നെ മുക്കി. ഒപ്പം തലതിരിഞ്ഞ കുറെ നയങ്ങളും നടപ്പാക്കി. രാസവളങ്ങള്‍ വേണ്ടെന്ന് വെച്ചപ്പോഴും നൂറ് ശതമാനം ജൈവകൃഷിയിലേക്ക് മടങ്ങിയപ്പോഴും ശ്രീലങ്ക സ്വര്‍ഗ്ഗരാജ്യമാകുന്നു എന്ന പ്രതീതിയാണ് രാജപക്സെ കുടുംബം പ്രചരിപ്പിച്ചത്. ഇപ്പോള്‍ അവരുടെ വീട് തീവെയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി.  


ഇന്ത്യയിലെ മറിച്ചായിരുന്നില്ല സ്ഥിതി. 40 വര്‍ഷത്തിലധികം ഭരിച്ച കോണ്‍ഗ്രസ് എത്രയോ സുവര്‍ണ്ണ മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ച് ഇന്ത്യക്കാരെ ഒരു മായാവലയത്തില്‍ നിര്‍ത്തുകയായിരുന്നു. നെഹ്രുകുടുംബത്തിന്‍റെ വാഴ്ച നിലനിര്‍ത്തേണ്ടത് അവരേക്കാള്‍ അവരെ ചുറ്റിവരിഞ്ഞ സ്തുതിപാഠകര്‍ക്കായിരുന്നു. ഗരീബി ഹഠാവോ (ദാരിദ്ര്യത്തെ ഉച്ചാടനം ചെയ്യല്‍) എന്ന മുദ്രാവാക്യം പ്രസിദ്ധമായിരുന്നല്ലോ. എന്നാല്‍ ദാരിദ്യ്രം വര്‍ധിക്കുകയല്ലാതെ അണുവിട കുറഞ്ഞില്ല.  

മോദിയെ 40 വര്‍ഷത്തെ നെഹ്രുകുടുംബവാഴ്ച ഏല്‍പ്പിച്ചത് ദരിദ്രമായ ഇന്ത്യയെയായിരുന്നു. കക്കൂസില്‍ പോകാന്‍ പോലും അടിസ്ഥാനസൗകര്യമില്ലാത്ത കോടിക്കണക്കിന് കുടുംബങ്ങള്‍. നെഹ്രുകുടുംബം ഭരിച്ച 70കളും 80കളും സുവര്‍ണ്ണകാലഘട്ടമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. കോടിക്കണക്കിന് ആളുകള്‍ക്ക് റോഡുകളോ, വിദ്യാഭ്യാസമോ, വൈദ്യുതിയോ ഉണ്ടായില്ല. ഇതെല്ലാം മോദി വലിയൊരു അളവില്‍ പരിഹരിച്ചു. വാസ്തവത്തില്‍ വലിയ അഴിമതിയുടെയും അടിച്ചമര്‍ത്തലിന്‍റെയും കാലമായിരുന്നു നെഹ്രുകുടുംബവാഴ്ചയുടെ കാലം.  

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.