login
ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അമേരിക്കയില്‍ ഉടന്‍ അനുമതിയില്ല, അധിക വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

വാക്‌സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങള്‍ കാട്ടി ബയോളജിക്‌സ് ലൈസന്‍സ് ആപ്ലിക്കേഷന്‍ (ബിഎല്‍എ) നേടാന്‍ നിര്‍ദേശം നല്‍ക്കുകയായിരുന്നു.

ന്യൂദല്‍ഹി: കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് അമേരിക്കയില്‍ അടിയന്തിര ഉപയോ​ഗ അനുമതിയില്ല. കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിനായി ഓക്യുജെന്‍ എന്ന കമ്പനിയാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ (എഫ്ഡിഎ) സമീപിച്ചത്. എന്നാല്‍ ഈ അപേക്ഷ എഫ്ഡിഎ തള്ളി. വാക്‌സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങള്‍ കാട്ടി ബയോളജിക്‌സ് ലൈസന്‍സ് ആപ്ലിക്കേഷന്‍ (ബിഎല്‍എ) നേടാന്‍  നിര്‍ദേശം നല്‍ക്കുകയായിരുന്നു.

ഇതോടെ ഇനി പൂ‍ര്‍ണ ഉപയോ​ഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെന്‍ കമ്പനി അറിയിച്ചിരിക്കുന്നത്. അധികവിവരം ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കുമെന്നും നടപടിയ്ക്ക് കാലതാമസം നേരിടാമെന്നതിനാല്‍ കോവാക്‌സിന്റെ യുഎസിലെ വിതരണം വൈകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റ വകഭേദമുള്‍പ്പെടെ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളെ ദീര്‍ഘകാലയളവിലേക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കൊവാക്‌സിനെന്നും ഓക്യുജെന്‍ പറഞ്ഞു.

പൂ‍ര്‍ണ അനുമതിക്കായി കൊവാക്സീന്‍ ഒരിക്കല്‍ കൂടി ട്രയല്‍ നടത്തേണ്ടി വരുമെന്നാണ് വിവരം.  വൈകിയാലും കൊവാക്സീന്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് ഒക്യുജെന്‍ മേധാവികളുടെ ആത്മവിശ്വാസം.

  comment

  LATEST NEWS


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.