ചൈനീസ് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ മാസങ്ങള്‍ നീണ്ട അടച്ചിടലിനുശേഷം ഇപ്പോള്‍ തുറന്നിരിക്കുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രവിലക്ക് അടക്കം പിന്‍വലിച്ചിട്ടുണ്ട്. വുഹാനില്‍ 50,000-ത്തിലധികം പേര്‍ക്കാണ് ചൈനീസ് വൈറസ് ബാധിച്ചത്. ചൈനയിലെ മരുന്നുനിര്‍മാണ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍ ആന്റിബയോട്ടിക്കുകള്‍, ആന്റി പൈററ്റിക്, ആന്റി അനാള്‍ജസിക് തുടങ്ങിയവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലത്തെ കണക്ക് പ്രകാരം ചൈനയില്‍ 82,149 പേര്‍ക്കാണ് കൊറോണ രോഗബാധയുണ്ടായത്. ഇതില്‍ 3,308 പേര് മരിച്ചു. ചൈനയില്‍ നിന്ന് ലോകമെങ്ങും വ്യാപിച്ച വൈറസ് ബാധയേ തുടര്‍ന്ന് ലോകമെങ്ങും 33,626 പേരാണ് മരിച്ചത്.
ബീജിങ്: ലോക രാജ്യങ്ങളെ വിഴുങ്ങിയ കൊറോണ വൈറസ് സൃഷ്ടിച്ച ചൈനയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. ചൈനീസ് വൈറസ് മറ്റുരാജ്യങ്ങളെ കാര്‍ന്നു തിന്നുമ്പോഴാണ് ചൈന വന്‍കിട വ്യവസായങ്ങള്‍ അടക്കം പുനഃരാരംഭിച്ചത്.
ചൈനയിലെ പ്രമുഖ ഫാക്ടറികളില്‍ 98 ശതമാനവും പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും 90 ശതമാനത്തോളം തൊഴിലാളികള്‍ ജോലി ചെയ്തു തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ 95 ശതമാനം കമ്പനികളും പ്രവര്‍ത്തനം തുടങ്ങിയെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാനില്‍ തീവണ്ടി സര്‍വീസ് അടക്കം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
ചൈനീസ് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ മാസങ്ങള്‍ നീണ്ട അടച്ചിടലിനുശേഷം ഇപ്പോള്‍ തുറന്നിരിക്കുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അടക്കം പിന്‍വലിച്ചിട്ടുണ്ട്. വുഹാനില്‍ 50,000-ത്തിലധികം പേര്‍ക്കാണ് ചൈനീസ് വൈറസ് ബാധിച്ചത്. ചൈനയിലെ മരുന്നുനിര്‍മാണ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍ ആന്റിബയോട്ടിക്കുകള്‍, ആന്റി പൈററ്റിക്, ആന്റി അനാള്‍ജസിക് തുടങ്ങിയവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലത്തെ കണക്ക് പ്രകാരം ചൈനയില്‍ 82,149 പേര്‍ക്കാണ് കൊറോണ രോഗബാധയുണ്ടായത്. ഇതില്‍ 3,308 പേര് മരിച്ചു. ചൈനയില്‍ നിന്ന് ലോകമെങ്ങും വ്യാപിച്ച വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ 33,626 പേരാണ് മരിച്ചത്.
അതേസമയം, രണ്ടേകാല്‍ കോടി ജനങ്ങള്‍ അധിവസിക്കുന്ന ബീജിങ്ങില്‍ രോഗം ബാധിച്ചത് അഞ്ഞൂറോളം പേരെ മാത്രമാണ്. ഇവിടെ എട്ടുമരണവും ഉണ്ടായിട്ടുണ്ട്. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാംഗ്ഹായില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 468 പേരും മരിച്ചത് അഞ്ചു പേരുമാണ്.
ഈ വര്‍ഷത്തെ ആദ്യ രണ്ടു മാസത്തിനുള്ളില്‍ തന്നെ 9000 പുതിയ കമ്പനികള്‍ ചൈനയില്‍ മാസ്ക്ക് ഉണ്ടാക്കുന്ന വ്യവസായത്തിലേക്ക് കടന്നിരുന്നു. ചൈനയുടെ ദൈനം ദിന മാസ്ക്ക് ഉല്‍പ്പാദനം ഇപ്പോള്‍ 116 ദശലക്ഷമാണ്. രാജ്യത്തെ പോളിമര്‍ വ്യവസായത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്ന ഡോണ്‍ പോളിമര്‍ എന്ന കമ്പനിയുടെ ആസ്തി ഈ വര്‍ഷം ജനുവരിയ്ക്കു ശേഷം 417 ശതമാനം കണ്ടാണ് വളര്‍ന്നത്. ഡോണ്‍ പോളിമറിന്റെ ഓഹരി ഉടമകളുടെ ആകെ ആസ്തി ഇപ്പോള്‍ 1900 കോടി അമേരിക്കന്‍ ഡോളറാണ്. നേരത്തെ, കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും സ്പെയിന് വാങ്ങിയിരുന്നു. ഇവ പരിശോധനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ഉപകരണങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്തതാണെന്ന് തിരിച്ചറിയുന്നത്.
കോറോണ പരിശോധനയ്ക്കായി ചൈന നല്കിയ സാധനങ്ങളില്‍ 30 ശതമാനത്തില്‍ താഴെ ഉപകരണങ്ങള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയൊന്നും ഉപയോഗിക്കാനാവില്ല. ഇതോടെ ഉപകരണങ്ങളെല്ലാം തിരിച്ചയയ്ക്കാനാണ് സ്പെയിനിന്റെ തീരുമാനം. ഉപകരണങ്ങളുടെ ആദ്യ ബാച്ച് തിരിച്ചയച്ചു കഴിഞ്ഞു. ചൈന- സ്പെയിന് പുതിയ വ്യാപര ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 5.5 മില്യണ്‍ കോവിഡ് പരിശോധന കിറ്റുകള്‍ കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചത്.
എന്നാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്പെയിനിലെ ചൈനീസ് എംബസ്സിയില്‍ പരാതി അറിയിച്ചതോടെ കരാര്‍ പ്രകാരമുള്ള ഉപകരണങ്ങളല്ല ഇവയെന്നാണ് ചൈന വിശദീകരണം നല്‍കിയത്. ലൈസന്‍സില്ലാത്ത സംരംഭകരില്‍ ആരുടേയോ ഉല്‍പ്പന്നങ്ങളാണിതെന്നും കരാര്‍ പ്രകാരമുള്ളവ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതാണെന്ന് ചൈന വിശദീകരണം നല്കി.
സ്പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധനാകിറ്റുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം രോഗബാധിതര്‍ക്കു പോലും പോസിറ്റിവായി ചൈനീസ് ഉപകരണങ്ങളില്‍ കാണിക്കുന്നില്ലന്ന് മാഡ്രിഡിലെ മൈക്രോബയോളജി ലാബ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതോടെ ചൈനക്കെതിരെ വന്‍ പ്രതിഷേധമാണ് സ്പെയിനില്‍ ഉയരുന്നത്.
കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യാതിഥി
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
യേശുദാസിന്റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന് ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
കാനഡയില്‍ വാക്സിന് വിരുദ്ധ പ്രതിഷേധം: പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ രഹസ്യകേന്ദ്രത്തിലൊളിച്ചു; തലസ്ഥാനം സ്തംഭിച്ചു
മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്