×
login
കോവിഡ് ചികിത്സയ്ക്കുളള ഗുളിക പാക്സ്ലോവിഡിന് യുഎസ്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പൂര്‍ണ്ണ അംഗീകാരം

ഗുരുതരമായ രോഗാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുളള മുതിര്‍ന്നവരെ ചികിത്സിക്കുന്നതിനുള്ള മരുന്നായി ഉപയോഗിക്കാനാണ് അംഗീകാരം നല്‍കിയിട്ടുളളത്.

വാഷിംഗിടണ്‍ : മരുന്ന് നിര്‍മ്മാണ കമ്പനി  ഫൈസറിന്റെ   പി എഫ് ഇ എന്‍ കോവിഡ് ഗുളികയായ പാക്സ്ലോവിഡിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍  പൂര്‍ണ്ണ അംഗീകാരം നല്‍കി. 2021 അവസാനം ഫലപ്രദമായ കോവിഡ് ചികിത്സകള്‍  അത്യാവശ്യമായി വന്നപ്പോള്‍ പാക്സ്ലോവിഡിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയിരുന്നു.

ഗുരുതരമായ രോഗാവസ്ഥയിലേക്ക് പോകാന്‍  സാധ്യതയുളള  മുതിര്‍ന്നവരെ ചികിത്സിക്കുന്നതിനുള്ള മരുന്നായി ഉപയോഗിക്കാനാണ് അംഗീകാരം നല്‍കിയിട്ടുളളത്.രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് തൊട്ടുപിന്നാലെ അഞ്ച് ദിവസത്തേക്ക് എടുക്കുന്ന പാക്സ്ലോവിഡ് ആശുപത്രി വാസവും മരണവും  കുറയ്ക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരിലും മറ്റ് രോഗങ്ങള്‍ ഉളളവരിലുമാണ് ഇതിന്റെ ഫലം കൂടുതല്‍ കാണപ്പെട്ടത്.

പാക്സ്ലോവിഡിന് പുതിയ വില  ഈടാക്കാന്‍  കമ്പനി ആലോചിക്കുന്നില്ലെന്ന് ഫൈസര്‍ വക്താവ് പറഞ്ഞു. സര്‍ക്കാര്‍ മരുന്ന് വിതരണം   തുടരുമെന്നും അര്‍ഹരായവര്‍ക്ക് സൗജന്യമായി അത് തുടര്‍ന്നും ലഭിക്കുമെന്നും കമ്പനി അറിയിച്ചു.  


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.