×
login
കോവിഡ് ഉല്‍ഭവം ‍തേടി ഇനി ലോകാരോഗ്യസംഘടന ചൈനയിലേക്ക് ആരെയും അയയ്ക്കേണ്ടെന്ന് ചൈനീസ് ആരോഗ്യവിദഗ്ധന്‍; രണ്ടാം ഘട്ട അന്വേഷണവുമായി സഹകരിക്കില്ലെന്നും ചൈന

കോവിഡ് 19ന്‍റെ ഉത്ഭവം തേടി ചൈനയില്‍ അന്വേഷണത്തിന് രണ്ടാമതും വിദഗ്ധ സംഘത്തെ അയയ്ക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കത്തോട് സഹകരിക്കില്ലെന്ന് ചൈന. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമേധാവിയായ സെങ് യിക്‌സിനാണ് വ്യാഴാഴ്ച ചൈനയുടെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമേധാവി സെങ് യിക്‌സിന്‍

ബെയ്ജിംഗ്: കോവിഡ് 19ന്‍റെ ഉത്ഭവം തേടി ചൈനയില്‍ അന്വേഷണത്തിന് രണ്ടാമതും വിദഗ്ധ സംഘത്തെ അയയ്ക്കാനുള്ള  ലോകാരോഗ്യസംഘടനയുടെ നീക്കത്തോട് സഹകരിക്കില്ലെന്ന് ചൈന. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമേധാവിയായ സെങ് യിക്‌സിനാണ് വ്യാഴാഴ്ച ചൈനയുടെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

ഇതോടെ കോവിഡ് 19ന്‍റെ ഉല്‍ഭവം ചൈനയില്‍ നിന്നാണെന്ന യുഎസ് ഉള്‍പ്പെടെയുള്ള ലോകാരാഷ്ട്രങ്ങളുടെ വീക്ഷണത്തെ ചൈന അപ്പാടെ തള്ളിക്കളയുകയാണെന്ന് വ്യക്തമായി.  കോവിഡ് 19ന്‍റെ ഉത്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ അതിരൂക്ഷമായ സംഘര്‍ഷത്തിന് വഴിതുറക്കുന്നതാണ് ചൈനയുടെ പുതിയ തീരുമാനം.  

കോവിഡ് 19ന്‍റെ ഉത്ഭവം സംബന്ധിച്ച് ഒന്നാം ഘട്ട അന്വേഷണത്തിന് ചൈനയില്‍ പോയ ലോകാരോഗ്യസംഘടനയുടെ സംഘം മാര്‍ച്ചിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.  കൊറോണ വൈറസ് ഏതെങ്കിലും മൃഗത്തിലായിരിക്കാം ആദ്യം ഉണ്ടായതെന്നും അത് പിന്നീട് ഡിസംബര്‍ 2019ഓടെ മനുഷ്യനിലേക്ക് പകര്‍ന്നതാകാമെന്നുമായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാന്‍ ജി7 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ലോകാരോഗ്യസംഘടനയുടെ ആദ്യ റിപ്പോര്‍ട്ടിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുകയായിരുന്നു. എങ്ങിനെയാണ് കോവിഡ് 19 മഹാമാരി മനുഷ്യനില്‍ എത്തിയത് എന്ന വിഷയം പുതിയൊരു കാഴ്ചപ്പാടോടെ നോക്കാന്‍ യുഎസ് രഹസ്യഏജന്‍സിയോട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിരുന്നു.  ചൈനയിലെ പ്രധാന ലാബുകളില്‍ നടന്ന പരീക്ഷണം നിയന്ത്രണം വിട്ട് പോയതുകൊണ്ടാണോ കൊറോണ വൈറസ് മനുഷ്യരിലേക്കെത്തിയതെന്ന കാര്യം വിശദമായി പരിശോധിക്കാന്‍ വേണ്ട ഡേറ്റ ചൈന പാശ്ചാത്യനിരീക്ഷകര്‍ക്ക് നല്‍കിയിട്ടില്ല.

രണ്ടാമതൊരു സംഘത്തെക്കൂടി അയച്ച് കോവിഡ് 19ന്‍റെ ഉത്ഭവത്തെക്കുറിച്ച് ജൂലായ് 15ന് സമ്പൂര്‍ണ്ണമായ ഒരു അന്വേഷണം നടത്താന്‍ ചൈന സഹകരിക്കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗെബ്രയെസെസ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യസംഘടനയുടെ ആദ്യസംഘത്തിന്‍റെ അന്വേഷണം അടിസ്ഥാനഡേറ്റകളുടെ അഭാവം മൂലം തടസ്സപ്പെട്ടെന്നായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ആദ്യ അന്വേഷണസംഘത്തോട് ചൈനീസ് സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിച്ചെന്നും ഗവേഷകര്‍ക്ക് ലാബുകളിലേക്കും ഡേറ്റകളിലേക്കും പ്രവേശനാനുമതി നല്‍കിയില്ലെന്ന ആരോപണം തെറ്റാണെന്നും ജൂലായ് 16ന് ചൈനയുടെ വിദേശകാര്യവക്താവ് സാവോ ലിജിയന്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ചുള്ള പഠനം ഒരു ശാസ്ത്രവിഷയമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നും ഇനി ഇക്കാര്യം പഠിക്കാന്‍ രണ്ടാമതൊരു സംഘത്തെ അയക്കേണ്ടതില്ലെന്നും സാവോ ലിജിയന്‍ വ്യക്തമാക്കി. 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.