×
login
മാനസിക അടിമത്തതിന് അവസാനം; ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയുടെ മകള്‍ സുക്മാവതി സുകാര്‍ണോപുത്രി

ഈ മാസം 26ന് ബാലിയിലെ പരമ്പരാഗത ഹൈന്ദവ കേന്ദ്രമായ ബാലേ ഔംഗ് സിംഗരാജയിലെ ബൂലേലംഗ് റീജന്‍സിയിലാണ് ഹൈന്ദവ ധര്‍മ്മം സ്വീകരിക്കുന്ന ചടങ്ങ് നടക്കുന്നതെന്ന് ചടങ്ങിന്റെ ചുമതല വഹിക്കുന്ന ആര്യ വേദകര്‍ണ പറഞ്ഞു. പൂര്‍വ്വികരുടെ പാരമ്പര്യത്തില്‍ പ്രചോദിതയായിട്ടാണ് സുകാര്‍ണോപുത്രി ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങിയെത്തുന്നതെന്നും ആര്യ പറഞ്ഞു. ഇവരുടെ മുത്തശ്ശി ന്യോമാന്‍ റായ് സ്രിംബെന്‍ ഹിന്ദുവായിരുന്നു.

ബാലി: ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയുടെ മകള്‍ സുക്മാവതി സുകാര്‍ണോപുത്രി ഇസ്ലാം മതം ഉപേക്ഷിച്ച് പൂര്‍വ്വിക പാരമ്പര്യം ഉള്‍ക്കൊണ്ട് ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിയെത്തുന്നു. ഔദ്യോഗികമായി ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഹിന്ദുമതം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

ഈ മാസം 26ന് ബാലിയിലെ പരമ്പരാഗത ഹൈന്ദവ കേന്ദ്രമായ ബാലേ ഔംഗ് സിംഗരാജയിലെ ബൂലേലംഗ് റീജന്‍സിയിലാണ് ഹൈന്ദവ ധര്‍മ്മം സ്വീകരിക്കുന്ന ചടങ്ങ് നടക്കുന്നതെന്ന് ചടങ്ങിന്റെ ചുമതല വഹിക്കുന്ന ആര്യ വേദകര്‍ണ പറഞ്ഞു. പൂര്‍വ്വികരുടെ പാരമ്പര്യത്തില്‍ പ്രചോദിതയായിട്ടാണ് സുകാര്‍ണോപുത്രി ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങിയെത്തുന്നതെന്നും ആര്യ പറഞ്ഞു. ഇവരുടെ മുത്തശ്ശി ന്യോമാന്‍ റായ് സ്രിംബെന്‍ ഹിന്ദുവായിരുന്നു.

സുകാര്‍ണോയുടെ മൂന്നാമത്തെ മകളാണ് സുക്മാവതി സുകാര്‍ണോപുത്രി. മുന്‍ പ്രസിഡന്റ് മേഘാവതിയുടെ ഇളയ സഹോദരിയാണ് സുക്മാവതി. ഇസ്ലാമിക രാജ്യമാണെങ്കിലും സാംസ്‌കാരികമായി ഹൈന്ദവപാരമ്പര്യത്തെ മുറുകെപിടിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.