×
login
ചൈനയില്‍ ഡെല്‍റ്റ‍ വൈറസ് വകഭേദം‍ അതിതീവ്രമായി വ്യാപിക്കുന്നു; പകച്ച് ചൈനീസ് അധികൃതര്‍; രണ്ട് വാക്സിന്‍ എടുത്തവരിലും രോഗബാധ

അതിവേഗത്തില്‍ വാക്‌സിന്‍ നല്‍കി മുന്നേറിയുന്ന ചൈനയില്‍ ഡെല്‍റ്റ വൈറസ് വകഭേദം മൂലമുള്ള കോവിഡ് വ്യാപനം അതിരൂക്ഷമായി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ കോവിഡ് അതിതീവ്രമായി വ്യാപിക്കുകയാണ്.

ബെയ്ജിംഗ്: അതിവേഗത്തില്‍ വാക്‌സിന്‍ നല്‍കി മുന്നേറിയുന്ന ചൈനയില്‍ ഡെല്‍റ്റ വൈറസ് വകഭേദം മൂലമുള്ള കോവിഡ് വ്യാപനം അതിരൂക്ഷമായി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ കോവിഡ് അതിതീവ്രമായി വ്യാപിക്കുകയാണ്. ആറ് മാസത്തിനിടയില്‍ ഇതാദ്യമായാണ് ബെയ്ജിംഗില്‍ രണ്ട് ദിവസം മുന്‍പ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. വാക്സിന്‍വല്‍ക്കരണവും കൂട്ടത്തോടെയുള്ള കോവിഡ് ടെസ്റ്റെടുക്കലും ക്വാറന്‍റൈനും കര്‍ശനമായി നടപ്പാക്കുന്ന ചൈനയില്‍ ഡെല്‍റ്റ വൈറസ് വ്യാപനം എങ്ങിനെയുണ്ടായി എന്നതിന് ഉത്തരംകിട്ടാതെ ചൈനീസ് അധികൃതര്‍ പകച്ചുനില്‍ക്കുകയാണ്.  

നേരത്തെ കോവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന ചൈന തീവ്ര വൈറസ് വ്യാപനത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനും എടുത്തവരിലാണ് വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിഴക്കന്‍ നഗരമായ നാന്‍ജിംഗിലെ വിമാനത്താവളത്തിലാണ് ആദ്യമായി ഡെല്‍റ്റ വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ വൃത്തിയാക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഒമ്പത് പേരിലാണ് രോഗം ആദ്യം കണ്ടെത്തിയത്. പൊടുന്നനെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. അധികം വൈകാതെ 200 പേരില്‍ രോഗബാധ കണ്ടെത്തി. രോഗവ്യാപനം തടയാനായി ഒരു കോടിക്ക് അടുത്തുവരുന്ന നഗരവാസികളെ രണ്ടാംഘട്ട പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നഗരത്തിലെ നാലുമേഖലകള്‍ അപകടസാധ്യത ഏറ്റവും കൂടുതലായ പ്രദേശങ്ങളുടെ പട്ടികയിലാണ്. ഇവിടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. കോവിഡിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് സര്‍വ്വമേഖലയും തുറന്നുകൊടുത്ത് മുന്നോട്ട് കുതിച്ചിരുന്ന ചൈനയക്ക് ഡെല്‍റ്റ വ്യാപനം താങ്ങാവുന്നതിനപ്പുറമാണ്. സാമ്പത്തിക രംഗത്തുള്‍പ്പെടെ ഇത് പ്രതിഫലിക്കും എന്നാണ് കരുതുന്നത്.

ഇതോടെ ചൈനയുടെ കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നു. സിനോഫാം ഡെല്‍റ്റ വൈറസിനെ ചെറുക്കുമെന്നാണ് ചൈന അവകശാപ്പെട്ടിരുന്നത്. ഈ വാക്‌സിന്റെ രണ്ടുഡോസും എടുത്തവരാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിപക്ഷവും. ഇതോടെ സിനോഫോം ഉപയോഗിച്ച് മറ്റു രാജ്യങ്ങളും ആശങ്കയിലാണ്.

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.