×
login
അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സി‍ക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി

സ്വന്തം ഇഷ്ടപ്രകാരം ഡൊമിനിക്കയില്‍ എത്തിയതല്ല. ആന്റിഗ്വന്‍ പോലീസും സിബിഐ ഉദ്യോഗസ്ഥരും എന്ന് തോന്നിക്കുന്ന ചിലര്‍ തന്നെ തട്ടിക്കൊണ്ടുപോകുകയും ഡൊമിനിക്കയില്‍ എത്തിച്ചാണെന്നാണ് ചോക്‌സി അധികൃതരെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചാണ് ഡൊമിനിക്ക സര്‍ക്കാര്‍ ചോക്‌സിക്കെതിരായ കേസ് റദ്ദാക്കിയത്.

ന്യൂദല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരെ ഡൊമിനിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിച്ചത്. ചോക്‌സിയെ ഇന്ത്യയിലെത്തിച്ച് നിയമ നടപടി സ്വീകരിക്കാനിരിക്കേയാണ് ഡൊമിനിക്ക സര്‍ക്കാരിന്റെ ഈ നടപടി.

കോടികളുടെ തട്ടിപ്പില്‍ ഇന്ത്യയില്‍ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട ചോക്‌സി ആന്റിഗ്വയിലാണ് ആദ്യം എത്തിയത്. തുടര്‍ന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കന്‍ പോലീസിന്റെ പിടിയിലായത്. ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ചോക്‌സിക്കെതിരെ ഡൊമിനിക്കയില്‍ കേസെടുത്തത്. സിബിഐയ്ക്ക് സഹായകമായിരുന്നു. കേസില്‍ ചോക്‌സിയെ നാടുകടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേസ് പിന്‍വലിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.  

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് ചോക്‌സി ഇന്ത്യ വിട്ടത്. എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം ഡൊമിനിക്കയില്‍ എത്തിയതല്ല. ആന്റിഗ്വന്‍ പോലീസും സിബിഐ ഉദ്യോഗസ്ഥരും എന്ന് തോന്നിക്കുന്ന ചിലര്‍ തന്നെ തട്ടിക്കൊണ്ടുപോകുകയും ഡൊമിനിക്കയില്‍ എത്തിച്ചാണെന്നാണ് ചോക്‌സി അധികൃതരെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചാണ് ഡൊമിനിക്ക സര്‍ക്കാര്‍ ചോക്‌സിക്കെതിരായ കേസ് റദ്ദാക്കിയത്. ഇടയ്ക്ക് ഡൊമിനിക്കന്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മെഹുല്‍ ചോക്‌സി, ആന്റിഗ്വയില്‍ തിരിച്ചെത്തിയിരുന്നു. വായ്പാ തട്ടിപ്പിന് ശേഷം നാടുവിട്ട ചോക്‌സി, 2018 മുതല്‍ ആന്റിഗ്വയിലാണ്.  

 


 

 

 

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.