×
login
ലോകനേതാക്കള്‍ മോദിയെ കണ്ടുപഠിക്കൂ; അദേഹം ഭാരതത്തെ വന്‍ ശക്തിയാക്കുന്നു; ഞാന്‍ ഇന്ത്യയുടെ എക്കാലത്തെയും അടുത്ത സുഹൃത്ത്; തുറന്ന് പറഞ്ഞ് ഡോണള്‍ഡ് ട്രംപ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എന്നിവരെക്കാള്‍ ഇന്ത്യയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്നും സംശയമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും അദേഹം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വാഷിങ്ടണ്‍: ലോക നേതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു പഠിക്കണമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിവുറ്റ ഭരണാധികാരിയാണ് മോദി. അത് അദേഹം പല തവണ തെളിയിച്ചിട്ടുണ്ട്. ഇക്കാലത്തിനിടയ്ക്ക് വളരെയധികം പ്രതിസന്ധികള്‍ ഇന്ത്യ അഭിമുഖീകരിച്ചു. എന്നാല്‍, മോദി മുന്നില്‍ നിന്ന് നയിച്ച് ഇതെല്ലാം മറികടന്നു.  

ഇന്ത്യയുടെ വളര്‍ച്ചയെ  മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. മോദി വളരെ നല്ല മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്ത് താനാണ്. 


യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എന്നിവരെക്കാള്‍ ഇന്ത്യയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്നും സംശയമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും അദേഹം എന്‍ഡിടിവിയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തില്‍നിന്നു തനിക്കു ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും ട്രംപ് പറഞ്ഞു. 2024ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനു താന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. 

ഉടന്‍ തീരുമാനം  എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദുര്‍ബലമായ സാമ്പത്തിക ഘടനയാണ് ഇപ്പോള്‍ അമേരിക്കയ്ക്ക് ഉള്ളതെന്നും താന്‍ അധികാരത്തില്‍ എത്തിയാല്‍ യുഎസ് വീണ്ടും പഴയ പ്രതാപ കാലത്തേക്ക് തിരികെ വരുമെന്നും ട്രംപ് വ്യക്തമാക്കി.  

  comment

  LATEST NEWS


  ഗുജറാത്തും ബിജെപിയും മോദിയുടെ ജൈത്രയാത്രയും


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.