×
login
എന്റെ വസ്ത്രത്തില്‍ തൊടരുത്; താലിബാന്റെ കാടന്‍ നിയമങ്ങള്‍ക്കെതിരേ അഫ്ഗാനില്‍ തരംഗമായി സ്ത്രീകളുടെ പ്രതിഷേധം

എന്റെ മുടിയില്‍ കാറ്റടിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സൂര്യകിരണങ്ങള്‍ എന്റെ കഴുത്തില്‍ വീഴണം. ഞാന്‍ ഒരു അഫ്ഗാന്‍ സ്ത്രീയാണ്. ഞാന്‍ ഒരു മുസ്ലീം സ്ത്രീയാണ് .

കാബൂള്‍: ശരിയത്ത് നിയമമനുസരിച്ചുള്ള കറുത്ത ഹിജാബ് മാത്രമേ ധരിക്കാവൂ എന്ന താലിബാന്‍ ശാസനക്കെതിരേ അഫ്ഗാനില്‍ തരംഗമായി സ്ത്രീകളുടെ പ്രതിഷേധം.  #DoNotTouchMyClothes എന്ന ഹാഷ്ടാഗുകള്‍  ഉപയോഗിച്ച് വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞ് സ്ത്രീകള്‍ തങ്ങളുടെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. അഫ്ഗാന്‍ സ്ത്രീ, അഫ്ഗാന്‍ സംസ്‌കാരം എന്നീ ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.  

ഇത് അഫ്ഗാന്‍ സംസ്‌കാരമാണ്. ഞാന്‍ ഒരു ലളിതമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. എന്റെ മുടിയില്‍ കാറ്റടിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സൂര്യകിരണങ്ങള്‍ എന്റെ കഴുത്തില്‍ വീഴണം. ഞാന്‍ ഒരു അഫ്ഗാന്‍ സ്ത്രീയാണ്. ഞാന്‍ ഒരു മുസ്ലീം സ്ത്രീയാണ് . ഞാന്‍ ഈ ഭൂമിയിലെ ഒരു പൗരയാണ്. ഞാന്‍ ഒരു മനുഷ്യനാണ്, ഞാന്‍ മാനവികതയെ സ്‌നേഹിക്കുന്നു- മിക്കസ്ത്രീകളും ചിത്രത്തോടൊപ്പം ഇത്തരത്തില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.  

ക്ലാസ്മുറികള്‍ വേര്‍തിരിക്കാനും വിദ്യാര്‍ത്ഥിനികളും വനിതാഅധ്യാപകരും വനിതാ ജീവനക്കാരും ശരിയത്ത് നിയമമനുസരിച്ചുള്ള കറുത്ത ഹിജാബ് മാത്രമേ ധരിക്കാവൂ എന്ന് ഈയിടെ താലിബാന്‍ ശാസന പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാബൂള്‍ സര്‍വ്വകലാശാലയില്‍ താലിബാന്‍ കൊടി വീശി ശിരസ്സ് മുതല്‍ പാദം വരെ ശരീരത്തെ മൂടുന്ന കറുത്ത ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.

  comment

  LATEST NEWS


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുചേരും; മാപ്പിളക്കലാപ അനുസ്മരണ സദസ്സില്‍ വത്സന്‍തില്ലങ്കേരിയും തേജസ്വി സൂര്യയും പങ്കെടുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.