യുഎസ് നേവിയില്‍ ഇന്റലിജന്‍സ് ഓഫിസറായി 20 വര്‍ഷം ഗാര്‍സെറ്റി സേവനമനുഷ്ഠിച്ചു
വാഷിങ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സഹായിയും മുന്‍ ലോസ് ഏഞ്ചലസ് മേയറുമായിരുന്ന എറിക് ഗാര്‍സെറ്റി ഇന്ത്യയിലെ അടുത്ത അംബാസഡറായി ചുമതലയേല്‍ക്കും. രണ്ട് വര്‍ഷമായി സെനറ്റിന്റെ പരിഗണനയിലായിരുന്ന ഗാര്‍സെറ്റിയുടെ നിയമനത്തിന് യു എസ് സെനറ്റ് അനുമതി നല്‍കി. 42നെതിരെ 54 വോട്ടുകള്‍ നേടിയാണ് എറിക് പദവിയില്‍ എത്തുന്നത. 2021 ല്‍ ഗാര്‍സെറ്റിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്‌തെങ്കിലും സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല.
2013 മുതല്‍ 2022 വരെയാണ് ഗാര്‍സെറ്റി ലൊസാഞ്ചലസ് മേയര്‍ സ്ഥാനം വഹിച്ചത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ പ്രചാരണവിഭാഗം നേതാക്കളിലൊരാളായിരുന്നു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അദ്ദേഹം.
യുഎസ് നേവിയില്‍ ഇന്റലിജന്‍സ് ഓഫിസറായി 20 വര്‍ഷം ഗാര്‍സെറ്റി സേവനമനുഷ്ഠിച്ചു. 2017 ല്‍ ലഫ്റ്റനന്റ് ആയി വിരമിച്ചു. ഓക്‌സ്ഫഡ് ക്വീന്‍സ് കോളജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം
ജോ ബൈഡന്റെ അടുത്ത അനുയായികളിലൊരാളാണ് എറിക് ഗാര്‍സൈറ്റി. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സഹ അദ്ധ്യക്ഷനായിരുന്നു
ജോ ബൈഡന്റെ വിശ്വസ്തനായ ഗാര്‍സെറ്റി ഏകദേശം അഞ്ച് വര്‍ഷം മുമ്പ് വരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വളര്‍ന്നുവരുന്ന താരങ്ങളില്‍ ഒരാളായാണ് കണ്ടിരുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഒമ്പത് വര്‍ഷത്തെ മേയര്‍ ഭരണത്തിന്റെ അവസാന വര്‍ഷങ്ങള്‍ അഴിമതികളാല്‍ ആടിയുലഞ്ഞു.
ഇന്ത്യയുമായി യുഎസിന് നിര്‍ണായകമായ ബന്ധമുണ്ടെന്നും അത് നിലനിര്‍ത്താന്‍ ഗാര്‍സെറ്റിക്ക് സാധിക്കുമെന്നും പ്രസിഡന്റ് ബൈഡന്‍ വിശ്വസിക്കുന്നതായി പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഒലിവിയ ഡാള്‍ട്ടണ്‍ പിടിഐയോട് പറഞ്ഞു. മേയര്‍ പദവിയിലിരുന്നപ്പോള്‍ തന്റെ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളില്‍ ഗാര്‍സെറ്റി അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരുന്നത് വലിയ വിവാദമാവുകയും തുടര്‍ന്ന് നാമനിര്‍ദ്ദേശം സ്തംഭിക്കുകയുമായിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു