×
login
'രാജ്യങ്ങളുടെ സുരക്ഷയാണ് പ്രധാനം; ഓഫീസില്‍ ഹിജാബ് ധരിക്കുന്നത് തൊഴില്‍ദാതാവിന് വിലക്കാം'; സുപ്രധാന വിധിയുമായി യൂറോപ്യന്‍ യൂണിയന്‍ കോടതി

27 അംഗരാജ്യങ്ങളിലെ കോടതികള്‍ ഹിജാബ് നിരോധനം തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള യഥാര്‍ത്ഥ ആവശ്യവുമായി യോജിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ട്രൈബ്യൂണല്‍ വിധിന്യായത്തില്‍ പറയുന്നു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദേശീയ നിയമം കണക്കിലെടുക്കുന്നതുള്‍പ്പെടെ ജീവനക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും പരിഗണിക്കണമെന്നും കോടതി പറയുന്നു.

ലണ്ടന്‍: തൊഴില്‍ദാതാവിനു തൊഴിലിടങ്ങളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടെന്നു യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍. ജര്‍മനിയിലെ രണ്ടു മുസ്‌ലിം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തങ്ങളുടെ തൊഴില്‍സ്ഥാപനത്തില്‍ ഇവര്‍ ശിരോവസ്ത്രം ധരിച്ചെത്തിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.  

ഹാംബര്‍ഗിലെ ചാരിറ്റബിള്‍ അസോസിയേഷന്‍ നടത്തുന്ന ഒരു ശിശുസംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം വിശ്വാസിയായ യുവതിയും, ഫാര്‍മസി ഉദ്യോഗസ്ഥയായ യുവതിയുമാണ് ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത് . ആദ്യമായി ജോലിക്ക് പ്രവേശിക്കുമ്പോള്‍ ഹിജാബ് ധരിക്കാതിരുന്ന ഇവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഹിജാബ് ധരിച്ച് ജോലിക്കെത്താന്‍ തുടങ്ങി . ഇതോടെ ഹിജാബ് തൊഴില്‍ ഇടങ്ങളില്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനികള്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

27 അംഗരാജ്യങ്ങളിലെ കോടതികള്‍ ഹിജാബ് നിരോധനം തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള യഥാര്‍ത്ഥ ആവശ്യവുമായി യോജിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ട്രൈബ്യൂണല്‍ വിധിന്യായത്തില്‍ പറയുന്നു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദേശീയ നിയമം കണക്കിലെടുക്കുന്നതുള്‍പ്പെടെ ജീവനക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും പരിഗണിക്കണമെന്നും കോടതി പറയുന്നു. ജര്‍മന്‍ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് ഇ.യു. ട്രിബ്യൂണലിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും കോടതി വ്യക്തമാക്കി.  

2017 ലെ ഒരു വിധിന്യായത്തില്‍, ചില നിബന്ധനകള്‍ക്ക് വിധേയമായി കമ്പനികള്‍ക്ക് ഇസ്ലാമിക ശിരോവസ്ത്രങ്ങളും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നത് വിലക്കാമെന്ന് ലക്‌സംബര്‍ഗിലെ യൂറോപ്യന്‍ യൂണിയന്‍ കോടതി പറഞ്ഞിരുന്നു. അക്കാലത്ത് ഇത് വിശ്വാസവിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

എന്നാല്‍, മുസ്ലിം ജീവനക്കാര്‍ ഓഫീസില്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കാന്‍ തൊഴില്‍ദാതാക്കള്‍ക്ക് അനുമതി നല്‍കിയ യൂറോപ്യന്‍ കോടതിക്കെതിരെ തുര്‍ക്കി രംഗത്തെത്തി. കോടതിക്ക് ഇസ്ലാമോഫോബിയയെന്ന് പ്രസിഡന്റ് റെജബ് തയ്യിപ് എര്‍ദോഗന്റെ വക്താവ് ഇബ്രാഹിം കാലിന്‍ ട്വീറ്റ് ചെയ്തു. കോടതി വിധി മുസ്ലിങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഇസ്ലാംവിരുദ്ധത പ്രചരിപ്പിക്കുന്നവരുടെ കൈയിലേക്ക് ആയുധം നല്‍കുന്നതിന് തുല്യമാണന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി വിദേശമന്ത്രാലയവും വിധിയെ അപലപിച്ചു.

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.