×
login
പ്രധാനമന്ത്രി നരേന്ദ്രമോദി ‍ചരിത്രം സൃഷ്ടിക്കുന്നു; കൊവിഡ് വാക്‌സിന്‍‍ വിതരണത്തില്‍ മികവ്, ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ മുതിര്‍ന്നവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം രാജ്യത്തെ തേടിയെത്തിയത്.

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ മികവ് കാട്ടിയതിന് ലോകാരോഗ്യസംഘടന ഇന്ത്യയെ അഭിനന്ദിച്ചു. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിനേഷന്‍  75 കോടി കടന്ന പശ്ചാത്തലത്തിലാണിത്. ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ് ആണ് കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ പ്രശംസിച്ചത്.  

ആദ്യത്തെ 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ 85 ദിവസമെടുത്തപ്പോള്‍, ഇന്ത്യ വെറും 13 ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 65 കോടിയില്‍ നിന്ന് 75 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നുവെന്ന് ഡോ.പൂനം ഖേത്രപാല്‍ ട്വീറ്റ് ചെയ്തു. 75,22,38,324 പേര്‍ രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.  

ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ മുതിര്‍ന്നവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം രാജ്യത്തെ തേടിയെത്തിയത്. സിക്കിം, ഹിമാചല്‍ പ്രദേശ്, ഗോവ, ദാദ്ര നാഗര്‍ ഹവേലി, ലഡാക്ക്, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലാണ് 18 വയസിന് മുകളിലുള്ള എല്ലാവരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചത്.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. രാജ്യത്ത് 75 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത നിര്‍ണായക നേട്ടത്തെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു.  

 

 

 

  comment

  LATEST NEWS


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.