×
login
അഫ്ഗാനിസ്ഥാനിലെ പാക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്‌ഫോടനം; ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു; ഐഎസിനെ സംശയിച്ച് താലിബാന്‍

ലോകത്ത് ഏറ്റവും കൂടുതല്‍ കുഴിബോംബുകളും മറ്റ് ആയുധങ്ങളും ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാക് അതിര്‍ത്തിക്ക് സമീപം നഗര്‍ഹാര്‍ പ്രവിശ്യയില്‍ ലാലോപാറിലാണ് സംഭവം.

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കാര്‍ സ്‌ഫോടക വസ്തുവില്‍ ഇടിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണോയെന്ന് താലിബാന്‍ സംശയിക്കുന്നു. രാജ്യത്ത് നേരത്തെയും ഇത്തരത്തിലുളള സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. ചാവേര്‍ ആക്രമണമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

2014 മുതല്‍ ഐഎസ് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ച് വരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കുഴിബോംബുകളും മറ്റ് ആയുധങ്ങളും ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുഴിബോംബുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ കുട്ടികളാണ് ഇരകള്‍ ആകുന്നതും.

 

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.