×
login
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ വീണ്ടും പണിമുടക്കി; ശനിയാഴ്ച രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു, പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍

കുറച്ചു മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രൊഡക്റ്റ് കിട്ടാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ ഞങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് അറിയാം. ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി'

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കൂറോളമാണ് തടസ്സപ്പെട്ടത്. തുടര്‍ന്ന് ഇത് പരിഹരിക്കപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത്.  

കഴിഞ്ഞ തിങ്കളാഴ്ചയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. കോണ്‍ഫിഗറേഷന്‍ മാറ്റിയതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായത് എന്നാണ് കമ്പനി വ്യക്തമാക്കിയത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും ഫേസ്ബുക്ക് അറിയിച്ചു.  

'കുറച്ചു മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രൊഡക്റ്റ് കിട്ടാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ ഞങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് അറിയാം. ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി' പറയുന്നതായും ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു.  

കഴിഞ്ഞ തിങ്കളാഴ്ച ഏഴ് മണിക്കൂറോളമാണ് ഈ പ്രമുഖ സോഷ്യല്‍ മീഡിയകള്‍ പണിമുടക്കിയത്. ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതില്‍ തുടര്‍ന്ന് ക്ഷമാപണവുമായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗ് രംഗത്ത് എത്തുകയും ഉപയോക്താക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 

പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ഫേസ്ബുക്ക് ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞിരുന്നു. കമ്പനി ഉടമ മാര്‍ക്ക് സക്കര്‍ ബര്‍ഗിന്റെ ആസ്തിയില്‍ വന്‍ ഇടിവും രേഖപ്പെടുത്തിയിരുന്നു. 2019ല്‍ സാങ്കേതിക തടസം കാരണം 14 മണിക്കൂര്‍ ഫേസ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇന്ത്യയില്‍ മാത്രം ഫേസ്ബുക്കിന് 41 കോടിയും ഇന്‍സ്റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ട്.

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.