×
login
ഉക്രൈനിലെ ഷോപ്പിങ് മാളില്‍ റഷ്യ‍ന്‍ മിസൈല്‍ ആക്രമണം‍: 16 മരണം, 59 പേര്‍ക്ക് പരിക്ക്; തിരക്കുള്ള സമയം കണക്കാക്കിയുള്ള ആക്രമണമെന്ന് ആരോപണം

കപ്പല്‍വേധ മിസൈലുകളായ കെഎച്ച്- 22 ആണ് പതിച്ചതെന്നും തെക്കന്‍ റഷ്യയിലെ കീസ്‌ക്കില്‍ നിന്നുമാണ് അക്രമം നടന്നതെന്നുമാണ് ഉക്രൈന്‍ വ്യോമായന മന്ത്രാലയം

കീവ് : ഉക്രൈന്‍ നഗരമായ ഷോപ്പിങ് മാളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. ക്രിമെന്‍ചുക്കിലെ ഷോപ്പിങ് മാളിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. 59 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 25 പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.  

മിസൈലുകള്‍ പതിക്കുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ മാളില്‍ ഉണ്ടായിരുന്നതായി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. മാള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും മരണ സംഖ്യ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. മാളില്‍ തീ പടരുന്നതിന്റേയും രക്ഷാ പ്രവര്‍ത്തനത്തിന്റേയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.  


മാളില്‍ തിരക്കുള്ള സമയം കൃത്യമായി മനസ്സിലാക്കി മുന്‍കൂട്ടി പദ്ധതിയിട്ട മിസൈല്‍ ആക്രമണമാണ് റഷ്യ നടത്തിയത്. കപ്പല്‍വേധ മിസൈലുകളായ കെഎച്ച്- 22 ആണ് പതിച്ചതെന്നും തെക്കന്‍ റഷ്യയിലെ കീസ്‌ക്കില്‍ നിന്നുമാണ് അക്രമം നടന്നതെന്നുമാണ് ഉക്രൈന്‍ വ്യോമായന മന്ത്രാലയം വ്യക്തമാക്കിയത്. റഷ്യ മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്നില്ലെന്നും അക്രമത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ഉക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.