×
login
ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ പള്ളി‍യില്‍ വെടിവെപ്പ്‍, ഏഴ് പേര്‍ കൊല്ലപ്പെട്ടു; ജനങ്ങളോട് വീടിന് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം

ആക്രമണമുണ്ടായ സ്ഥലത്തേയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് പോലീസ് സന്ദേശം കൈമാറിയിട്ടുണ്ട്.

ഹാംബെര്‍ഗ് : ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജര്‍മ്മന്‍ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഗ്രോസ്‌ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ കൊലയാളിയും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.  

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ആളുകളോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായ സ്ഥലത്തേയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് പോലീസ് സന്ദേശം കൈമാറിയിട്ടുണ്ട്.  

ആക്രമണത്തെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഹാംബര്‍ഗ് മേയര്‍ പീറ്റര്‍ ടിഷെന്‍ഷര്‍ പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ട്വിറ്ററില്‍ അറിയിച്ചു. അടുത്തിടെയായി ജര്‍മ്മനിയില്‍ ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.